Arrested | ശരീരമാകെ മുറിവേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ മൊഴി തനിയെ വീണ് പരുക്കേറ്റതെന്ന്; ഭയന്ന നിലയിലായിരുന്ന 12 കാരനെ പരിശോധിച്ചപ്പോള്‍ കണ്ടത് ക്രൂരമര്‍ദനമേറ്റ പാടുകള്‍; രണ്ടാനച്ഛന്‍ അറസ്റ്റില്‍

 


ആലപ്പുഴ: (www.kvartha.com) മാവേലിക്കരയില്‍ 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍.  കൊല്ലം മരുതൂര്‍കുളങ്ങര സ്വദേശിയായ സുകു ഭവാനന്ദന്‍ ആണ് അറസ്റ്റിലായത്. ആലപ്പുഴ പല്ലാരിമംഗലം സ്വദേശിയായ 12 വയസുകാരനാണ് പരുക്കേറ്റത്. ശരീരമാകെ മുറിവേറ്റ് അവശ നിലയിലുള്ള കുട്ടിയെ മാവേലിക്കര ആശുപത്രിയില്‍ നിന്ന് വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

വീണ് പരുക്കേറ്റതെന്ന നിലയില്‍ ആശുപത്രിയിലെത്തിച്ച കുട്ടിയെ കണ്ട് ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് ക്രൂരമര്‍ദനത്തിന്റെ വിവരം പുറത്തുവന്നത്. പല്ലാരിമംഗലത്ത് വാടകയ്ക്ക് താമസിക്കുകയാണ് കുട്ടിയുടെ കുടുംബം. സുകു ഇളയമകനെ ക്രൂരമായി മര്‍ദിക്കുന്നതായി അയല്‍വാസികളാണ് പൊലീസിനെ അറിയിച്ചത്. എന്നാല്‍ തനിയെ വീണ് പരുക്കേറ്റുവെന്നായിരുന്നു കുട്ടിയുടെ മൊഴി. 

തലയിലും മുഖത്തും ഗുരുതര പരുക്കുള്ള കുട്ടിയെ രണ്ടാനച്ഛന്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ പെരുമാറ്റത്തിലുള്ള അസ്വാഭാവികതയും കുഞ്ഞിന്റെ ഭയന്ന നിലയിലുള്ള പെരുമാറ്റവും കണ്ട് ഡോക്ടര്‍ക്ക് സംശയം തോന്നുകയായിരുന്നു. വിശദമായ പരിശോധനയില്‍ കുട്ടിയുടെ ദേഹത്ത് നിരവധി പരുക്കുകള്‍ കണ്ടു. ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചതിനെ കുറിച്ച് പറഞ്ഞ് കുട്ടി പൊട്ടികരഞ്ഞു. 

Arrested | ശരീരമാകെ മുറിവേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ മൊഴി തനിയെ വീണ് പരുക്കേറ്റതെന്ന്; ഭയന്ന നിലയിലായിരുന്ന 12 കാരനെ പരിശോധിച്ചപ്പോള്‍ കണ്ടത് ക്രൂരമര്‍ദനമേറ്റ പാടുകള്‍; രണ്ടാനച്ഛന്‍ അറസ്റ്റില്‍


കുട്ടിക്ക് ക്രൂര മര്‍ദനമേറ്റെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി രണ്ടാനച്ഛനെ കസ്റ്റഡിയില്‍ എടുത്തു. കുട്ടിയുടെ അമ്മ സുകുവിന്റെ മര്‍ദനം കാരണം കഴിഞ്ഞദിവസം സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെന്നും ചവറ ഇന്‍ഡ്യന്‍ റെയര്‍ എര്‍ത്സ് ലിമിറ്റഡില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ കേസിലും പ്രതിയാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ച സുകുവെന്നും പൊലീസ് പറഞ്ഞു.

Keywords:  News, Kerala, Kerala-News, Alappuzha, Alappuzha News, Police, Doctor, Assaulted, Attack, Crime, Local News, Crime-News, Alappuzha: Twelve year old assaulted by man.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia