Infant | ജനിച്ച് മണിക്കൂറുകള്‍ മാത്രം; നവജാത ശിശുവിനെ തുണിയില്‍ പൊതിഞ്ഞ് ബകറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; ജീവന്‍ രക്ഷിക്കാന്‍ കുഞ്ഞുമായി ആശുപത്രിയിലേക്കോടി പൊലീസ്; അനക്കമില്ലാത്തതിനാല്‍ കളഞ്ഞതാണെന്ന് മാതാവ്, പൊലീസ് കേസെടുത്തു
Apr 4, 2023, 17:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) പ്രസവത്തിന് പിന്നാലെ മാതാവ് ഉപേക്ഷിച്ച നവജാത ശിശുവിനെ തുണിയില്‍ പൊതിഞ്ഞ് ബകറ്റിനുള്ളില്‍ നിക്ഷേപിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ആറന്മുള സ്വദേശിനിയുടെ കുഞ്ഞിനെയാണ് വാടകവീട്ടിലെ ശുചിമുറിയിലെ ബകറ്റില്‍നിന്ന് പൊലീസ് കണ്ടെത്തിയത്. ഉടന്‍തന്നെ പൊലീസുകാര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് ചെങ്ങന്നൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ: അമിത രക്തസ്രാവത്തെ തുടര്‍ന്ന് ചെങ്ങന്നൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതിയെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. അമിത രക്തസ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി, കുട്ടി മരിച്ചുവെന്നായിരുന്നു അറിയിച്ചിരുന്നത്.
പരിശോധനയില്‍ പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ജനിച്ച് മണിക്കൂറുകള്‍ മാത്രമായിട്ടുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ശുചിമുറിയില്‍ തുണിയില്‍ പൊതിഞ്ഞ് ബകറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കുഞ്ഞ്. അനക്കമില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് യുവതി പറയുന്നത്. യുവതി ഐസിയുവില്‍ ചികിത്സയിലാണ്. കുഞ്ഞിനെ പൊലീസ് ചെങ്ങന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചു. ശേഷം കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് ആരോഗ്യവാനാണ്.
34 വയസുള്ള യുവതിയും 10 വയസുള്ള മകനും യുവതിയുടെ അമ്മയുമാണ് വാടക വീട്ടിലുണ്ടായിരുന്നത്. അമ്മയ്‌ക്കൊപ്പമാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. യുവതി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. മകന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ രക്ഷിക്കാനായതെന്നാണ് വിവരം. യുവതിക്കെതിരെ പൊലീസ് കേസെടുത്തു.
Keywords: News, Kerala, State, Crime, Case, Child, Toilet, Infant, Hospital, Police, Woman, Mother, Alappuzha: Newborn Baby Found Abandoned In Toilet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

