Died | വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; 'പിന്നാലെ വിഷം കഴിച്ച് അവശനിലയില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു'
Oct 20, 2023, 12:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (KVARTHA) വീട്ടമ്മയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതിന് സമീപം കൈ ഞരമ്പ് മുറിച്ചും വിഷം ഉള്ളില്‍ ചെന്നും അവശനിലയില്‍ കണ്ടെത്തിയ വയോധികനായ ഭര്‍ത്താവും മരിച്ചു. തിരുവമ്പാടി കല്ലുപുരയ്ക്കല്‍ പൊന്നപ്പന്‍ വര്‍ഗീസ് (73) ആണ് മരിച്ചത്. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പൊലീസ് പറയുന്നത്: പൊന്നപ്പന്റെ ഭാര്യ ലിസി(65)യെ വ്യാഴാഴ്ച(19.10.2023)യാണ് ഇരുമ്പു കമ്പി കൊണ്ടു തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീട്ടില്‍ പൊന്നപ്പനും ലിസിയും മാത്രമാണ് ഉണ്ടായിരുന്നത്. പനി ബാധിച്ച് ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന ലിസി കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.
ദമ്പതികളുടെ ഏക മകനും ഭാര്യയും 3 മാസം പ്രായമുള്ള കുഞ്ഞിനെ ചേര്‍ത്തലയിലെ ആശുപത്രിയില്‍ കാണിക്കാന്‍ പോയിരിക്കുകയായിരുന്നു. മകന്‍ വിനയ് പി വര്‍ഗീസ് മാതാപിതാക്കള്‍ക്കുള്ള ഉച്ചഭക്ഷണം ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്തിരുന്നു. അതുകൊണ്ടുവന്നപ്പോള്‍ ആരും വാതില്‍ തുറന്നില്ല. ഡെലിവറി ബോയ് ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് വിനയ് സമീപത്തു താമസിക്കുന്ന ബന്ധു ജോര്‍ജിനോട് വീട്ടില്‍ പോയി നോക്കാന്‍ ആവശ്യപ്പെട്ടു.
ജോര്‍ജ് അടുക്കള വാതിലിന്റെ ഗ്രില്‍ തുറന്ന് അകത്തു കയറി നോക്കിയപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. ലിസി കിടപ്പുമുറിയിലും പൊന്നപ്പന്‍ സമീപത്ത് മറ്റൊരു മുറിയിലുമായിരുന്നു. രക്തം പുരണ്ട ഇരുമ്പു കമ്പി സമീപമുണ്ടായിരുന്നു. ലിസിയുടെ ശരീരമാസകലം മുറിവേറ്റ പാടുണ്ട്.
പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ഇരുവരെയും മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ലിസി മരിച്ചതായി സ്ഥിരീകരിച്ചു. പൊന്നപ്പനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏക മകന്‍ വിനയ്യും ഭാര്യ മീതുവും ബാങ്ക് ഉദ്യോഗസ്ഥരാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

