Assaulted by woman | നായ്ക്കളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചും അധിക്ഷേപിച്ചും യുവതി; വീഡിയോ വൈറൽ

 


ADVERTISEMENT

ആഗ്ര: (www.kvartha.com) അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ആഗ്രയിൽ സെക്യൂരിറ്റി ജീവനക്കാരനെ യുവതി വടികൊണ്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.
  
Assaulted by woman | നായ്ക്കളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചും അധിക്ഷേപിച്ചും യുവതി; വീഡിയോ വൈറൽ

യുവതി ജീവനക്കാരനെ വടികൊണ്ട് അടിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. 'നിന്നെപ്പോലെയുള്ള ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്. നിന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും', യുവതി പറയുന്നത് കേൾക്കാം.

സംഭവത്തിന്റെ വീഡിയോ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. നഗരത്തിലെ ന്യൂ ആഗ്ര കോളനിയിലുള്ള എൽഐസി റെസിഡൻഷ്യൽ സൊസൈറ്റിയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.

പൊലീസ് അന്വേഷിക്കുന്നുവെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും ആഗ്ര എസ്പി വികാസ് കുമാർ പറഞ്ഞു. ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമത്തിന് ഇരയായ സെക്യൂരിറ്റി ജീവനക്കാരൻ അഖിലേഷ് സിംഗ് ഭഡോറിയ പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് ഇക്കാര്യം അന്വേഷിക്കുകയാണെന്നും ന്യൂ ആഗ്ര പൊലീസ് സ്റ്റേഷൻ ഇൻചാർജ് വിജയ് വിക്രം സിംഗും വ്യക്തമാക്കി.

വീഡിയോയിൽ യുവതി ആരോടോ ഫോണിൽ സംസാരിക്കുകയും ജീവനക്കാരനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതും മറുവശത്ത് യുവാവ് വിശദീകരണം നൽകുന്നതും കാണാം. ജീവനക്കാരൻ നായ്ക്കളെ ഓടിച്ചുകളഞ്ഞതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

Keywords:  Latest-News, National, Top-Headlines, Assault, Video, Agra, Animals, Crime, Viral, Agra woman assaults guard over 'bad behavior' with dogs; video here.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia