Killed | 'സിഗരറ്റ് നല്‍കാത്തതിന് സുഹൃത്തിനെ യുവാവ് മതിലിന്റെ മുകളില്‍ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി'

 


ആഗ്ര: (www.kvartha.com) സിഗരറ്റ് നല്‍കാത്തതിന് സുഹൃത്തിനെ യുവാവ് മതിലിന്റെ മുകളില്‍ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതായി പൊലീസ്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ക്രൂരമായ സംഭവം നടന്നത്. 

Killed | 'സിഗരറ്റ് നല്‍കാത്തതിന് സുഹൃത്തിനെ യുവാവ് മതിലിന്റെ മുകളില്‍ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി'

ആഗ്ര സ്വദേശിയായ കപ്താന്‍ സിങ്ങി(27)നെയാണ് സുഹൃത്ത് കോട്ടമതിലില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ പ്രതിയുടെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സിഗരറ്റ് നല്‍കാതിരുന്നതാണ് കൊലപാതകത്തിന് കാരണം. സുഹൃത്തുക്കളായ രണ്ടുപേരും കോട്ടയുടെ മതിലില്‍ ഇരിക്കുന്നതിനിടെ സിഗരറ്റിനെച്ചൊല്ലി തര്‍ക്കമുണ്ടായി. കപ്താന്‍ സിങ് സിഗരറ്റ് കത്തിച്ചപ്പോള്‍ സുഹൃത്ത് ഇത് ആവശ്യപ്പെട്ടു. എന്നാല്‍ പലതവണ ചോദിച്ചിട്ടും സിഗരറ്റ് നല്‍കാതിരുന്നതോടെ കുപിതനായ പ്രതി, കപ്താന്‍ സിങ്ങിനെ കോട്ടമതിലില്‍നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു.

ഏകദേശം മുപ്പതടി താഴ്ചയിലേക്കാണ് യുവാവ് വീണത്. ഗുരുതരമായി പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, സുഹൃത്തായ സുഹൈല്‍ ഖാനെ കാണാനായാണ് കപ്താന്‍ സിങ് വീട്ടില്‍നിന്ന് പോയതെന്ന് സഹോദരന്‍ ലഖാന്‍ സിങ് പ്രതികരിച്ചു. സുഹൈല്‍ ഖാനും ആഗ്രയിലുള്ളയാളാണ്. വീട്ടില്‍നിന്ന് പോയ സഹോദരനെ പിന്നീട് റോഡില്‍ പരിക്കേറ്റനിലയിലാണ് കണ്ടെത്തിയത്. മരണത്തിന് മുമ്പ് സംഭവിച്ച കാര്യങ്ങളെല്ലാം കപ്താന്‍ സിങ് വെളിപ്പെടുത്തിയിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.

Keywords:  Agra: Man pushed to death from fort for not sharing Cigarette, Agra, News, Killed, Crime, Criminal Case, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia