Killed | പീഡനശ്രമം ചെറുത്തതിന് പ്രതികാരം; 'പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ 8 വയസുള്ള സഹോദരന്റെ കണ്‍മുന്‍പില്‍വെച്ച് യുവാവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു'
May 18, 2023, 17:32 IST
ആഗ്ര: (www.kvartha.com) വിദ്യാര്‍ഥിനിയെ 8 വയസുള്ള സഹോദരന്റെ കണ്‍മുന്‍പില്‍വെച്ച് യുവാവ് തീകൊളുത്തി കൊന്നതായി റിപോര്‍ട്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 17 കാരിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷനു കീഴിലുള്ള നാഗാല പജാബ് ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്.
പൊലീസ് പറയുന്നത്: കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു പ്രതിയുടെ ആക്രമണമുണ്ടായത്. 11-ാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. 22 കാരനായ അങ്കിത് കുമാറാണ് പ്രതി.
അയല്‍ക്കാരനായ അങ്കിത് വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഇതിനെ എതിര്‍ത്തതോടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രതി പല തവണ പെണ്‍കുട്ടിയോട് വിവാഹ അഭ്യര്‍ഥന നടത്തിയിട്ടുണ്ടെന്നും ഇത് പെണ്‍കുട്ടി നിരസിച്ചിരുന്നുവെന്നും സംഭവത്തിന് ദൃക്ഷ്‌സാക്ഷിയായ എട്ടു വയസുള്ള സഹോദരന്‍ പൊലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴാണ് വിവരം പുറത്ത് അറിഞ്ഞത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൃത്യം നടത്തിയശേഷം പ്രതി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കൊലപാതകം, ഭവനഭേദനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
സഹോദരി കണ്‍മുന്‍പില്‍ തീ കത്തി മരിച്ചത് കണ്ടതിന്റെ ഞെട്ടലിലാണ് മകനെന്നും അതില്‍നിന്നും കുട്ടി ഇതുവരെ മുക്തനായിട്ടില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു.
Keywords: News, National, National-News, Crime-News, Man, Killed, Minor-Girl, Brother, Molestation, Local-News, Regional-News, Crime, Agra: Man killed class 11 girl.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.