Arrested | അടൂരില്‍ 17 കാരിയെ കൂട്ട ബലാത്സംഗം ചെയ്‌തെന്ന കേസ്; 6 പേര്‍ പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ ആറുപേര്‍ പിടിയില്‍. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17 കാരിയാണ് അതിക്രമത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തും ഇയാളുടെ കൂട്ടുകാരുമാണ് പിടിയിലായത്.
Aster mims 04/11/2022

പൊലീസ് പറയുന്നത്: കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചൈല്‍ഡ് വെല്‍ഫയര്‍ കമിറ്റി നല്‍കിയ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ജൂലായ് ആദ്യവാരമാണ് വിഷയത്തില്‍ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.പെണ്‍കുട്ടിയുടെ കാമുകനെയും ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേരെയുമാണ് കസ്റ്റഡിയിലെടുത്തത്. 

ശനിയാഴ്ച (15.07.2023) രാത്രിയും ഞായറാഴ്ച (16.07.2023) പുലര്‍ചെയുമായാണ് പ്രതികളെ പിടികൂടിയത്. രണ്ടുപ്രതികളെ ഞായറാഴ്ച പുലര്‍ചെ ആലപ്പുഴയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരിയാണ്. ഞായറാഴ്ച വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

Arrested | അടൂരില്‍ 17 കാരിയെ കൂട്ട ബലാത്സംഗം ചെയ്‌തെന്ന കേസ്; 6 പേര്‍ പിടിയില്‍



Keywords:  News, Kerala, Kerala-News, Crime, Crime-News, Adoor, Arrested, Molestation, Accused, Adoor: 16 held in 17 year old molestation.

 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script