Killed | കൂടെ താമസിച്ചിരുന്ന സ്ത്രീയെയും കുട്ടിയെയും ഉപദ്രവിച്ചുവെന്നാരോപിച്ച് ആക്രമണം; ജയിലില്‍ നിന്നിറങ്ങിയ യുവാവ് 49 കാരനെ കുത്തിക്കൊന്നതായി പൊലീസ്
Jun 16, 2023, 17:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അടിമാലി: (www.kvartha.com) ജയിലില്‍ നിന്നിറങ്ങിയ യുവാവ് 49 കാരനെ വീട്ടില്‍ക്കയറിച്ചെന്ന് കുത്തിക്കൊന്നതായി പൊലീസ്. അടിമാലി കൊരങ്ങാട്ടി കട്ടിലാനിക്കല്‍ സാജന് (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അടിമാലി ഗ്രാമ പഞ്ചായത് പരിധിയില്‍പെടുന്ന സിറിയക് എന്ന അനീഷിനെ (37) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: കൂടെ താമസിച്ചിരുന്ന സ്ത്രീയെയും കുട്ടിയെയും ഉപദ്രവിച്ചുവെന്നാരോപിച്ചാണ് അനീഷ് കുറ്റകൃത്യം ചെയ്തത്. വ്യാഴാഴ്ച രാത്രി 10.30നായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സാജനെ, വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് അനീഷ് പലതവണ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റിരുന്ന സാജന് തല്‍ക്ഷണം സംഭസ്ഥലത്തുതന്നെ മരിച്ചു.
കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്ന അനീഷ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇയാള്‍ക്കൊപ്പം ഒരു യുവതിയും കുട്ടിയും താമസിച്ചിരുന്നു. താന്‍ ജയിലിലായിരുന്നപ്പോള്‍ സാജന് യുവതിയെയും കുട്ടിയെയും ഉപദ്രവിച്ചിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നും അനീഷ് മൊഴി നല്‍കിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Crime, Crime-News, Killed, Man, Adimali, Accused, Prison, Attack, Adimali: Man killed by youth.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

