SWISS-TOWER 24/07/2023

ശരീരത്തിൽ ഒളിപ്പിച്ച് 14.8 കിലോ സ്വർണം; നടി രന്യ റാവുവിന് 102 കോടി പിഴ

 
Kannada actress Ranya Rao arrested for gold smuggling.
Kannada actress Ranya Rao arrested for gold smuggling.

Photo Credit: X/ Ranya Rao

● ഹോട്ടൽ വ്യവസായി തരുൺ കൊണ്ടരാജുവിനും 63 കോടി പിഴ.
● രന്യയുടെ വളർത്തച്ഛനായ ഡിജിപി രാമചന്ദ്രറാവുവിനെ അവധിയിൽ പ്രവേശിപ്പിച്ചു.
● ദുബൈയിലേക്ക് 26 തവണ ഇവർ യാത്ര ചെയ്തതായി ഡിആർഐ കണ്ടെത്തി.
● പിഴ ചുമത്തിക്കൊണ്ടുള്ള നോട്ടീസ് ജയിലിൽ വെച്ച് കൈമാറി.

ബെംഗളൂരു: (KVARTHA) വൻ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നട നടി രന്യ റാവുവിന് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് (ഡിആർഐ) 102 കോടി രൂപ പിഴ ചുമത്തി. കേസിൽ രന്യയുടെ കൂട്ടാളികളായ ഹോട്ടൽ വ്യവസായി തരുൺ കൊണ്ടരാജു, ജ്വല്ലറി ഉടമകളായ സഹിൽ സക്കരിയ, ഭരത് കുമാർ ജെയിൻ എന്നിവർക്കും പിഴ ചുമത്തിയിട്ടുണ്ട്. 

Aster mims 04/11/2022

തരുണിന് 63 കോടിയും, സഹിലിനും ഭരത്തിനും 56 കോടി രൂപ വീതവുമാണ് പിഴ. കഴിഞ്ഞ ദിവസം ബെംഗളൂരു സെൻട്രൽ ജയിലിലെത്തിയ ഡിആർഐ ഉദ്യോഗസ്ഥർ പ്രതികൾക്ക് നോട്ടീസ് കൈമാറി. 250 പേജുള്ള നോട്ടീസിനൊപ്പം 2500 പേജുള്ള മറ്റ് രേഖകളും ഉണ്ടായിരുന്നു.

മാർച്ച് നാലിനാണ് ദുബൈയിൽ നിന്ന് ബെംഗളൂരിലേക്ക് 14.8 കിലോ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ രന്യ റാവു പിടിയിലായത്. ശരീരത്തിലും വസ്ത്രത്തിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. തുടർച്ചയായി ദുബൈ സന്ദർശിച്ച രന്യ ഡിആർഐയുടെ നിരീക്ഷണത്തിലായിരുന്നു. 

ചോദ്യം ചെയ്യലിൽ, കർണാടകയിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന് പറഞ്ഞ് രന്യ അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഡിആർഐ സംഘം വഴങ്ങിയില്ല. തുടർന്ന് നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് നടി അറസ്റ്റിലായത്.

രന്യയുടെ അറസ്റ്റിന് തൊട്ടുപിന്നാലെയാണ് സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ തരുൺ കൊണ്ടരാജുവും പിടിയിലായത്. ഒരു ഹോട്ടൽ ഉടമയുടെ കൊച്ചുമകനാണ് തരുൺ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇരുവരും 26 തവണ ദുബൈയിലേക്ക് യാത്ര ചെയ്തിരുന്നതായി ഡിആർഐ കണ്ടെത്തി. പല യാത്രകളും രാവിലെ ദുബൈയിലേക്ക് പോയി വൈകുന്നേരം മടങ്ങിയെത്തുന്ന തരത്തിലായിരുന്നു. രന്യയുടെ അറസ്റ്റിന് പിന്നാലെ തരുൺ രാജ്യം വിടാൻ ശ്രമിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

കർണാടക പൊലീസ് ഹൗസിങ് കോർപറേഷൻ ഡിജിപിയായ രാമചന്ദ്രറാവുവിന്റെ വളർത്തുമകളാണ് രന്യ. വളർത്തച്ഛന്റെ സ്വാധീനം ഉപയോഗിച്ച് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകളിൽ നിന്ന് ഗ്രീൻ ചാനൽ വഴി രക്ഷപ്പെട്ടിരുന്നതായി ഡിആർഐ പറയുന്നു. 

സംഭവത്തെ തുടർന്ന് ഡിജിപി രാമചന്ദ്രറാവുവിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. ഈ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ. 
 

Article Summary: Actress Ranya Rao fined Rs 102 crore for gold smuggling.

#GoldSmuggling, #RanyaRao, #DRI, #Karnataka, #CrimeNews, #Bengaluru

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia