നടി ആക്രമിക്കപ്പെട്ട സംഭവം ; തിരശ്ശീലയ്ക്ക് പിന്നില്‍ നില്‍ക്കുന്ന ആ രണ്ടുപേര്‍ ആരായിരിക്കും? പ്രതിപ്പട്ടികയില്‍ സ്ത്രീകളും
Jul 4, 2017, 10:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 04.07.2017) കൊച്ചിയില്‍ പ്രമുഖനടി ഓടുന്ന കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘവുമുണ്ടെന്ന് സൂചന. കേസില്‍ രണ്ടു പേരെ വ്യക്തമായി തിരിച്ചറിഞ്ഞ അന്വേഷണസംഘം മറ്റു രണ്ടുപേരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. ഗൂഢാലോചനക്കാരില്‍ രണ്ടുപേര്‍ മാത്രമാണു പ്രതികളുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുള്ളത്. രണ്ടു പേര്‍ അന്നും ഇന്നും തിരശ്ശീലയ്ക്കു പിന്നിലാണ്.
അതിനിടെ, റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്ന് പള്‍സര്‍ സുനിയെ ചൊവ്വാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ വക്കാലത്ത് ഏറ്റെടുക്കാനായി രംഗത്തെത്തിയ അഡ്വ ബി.എ ആളൂര്‍ ചൊവ്വാഴ്ച കോടതിയിലെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പീഡനം സംബന്ധിച്ച് സുനി മാധ്യമങ്ങളോടു വെളിപ്പെടുത്തല്‍ നടത്താനും സാധ്യതയുണ്ട്.
കുറ്റകൃത്യവുമായി ബന്ധപ്പെട്ടു നാലുപേര്‍ അന്നുമുതല്‍ ഗൂഢാലോചനകള്‍ നടത്തിയതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാവുന്നതോടെ നടിയെ ഉപദ്രവിച്ച സംഭവത്തിന്റെ ഗൂഢാലോചനയില്‍ ആറു പേര്‍ പ്രതികളാവുമെന്നും ഇതില്‍ സ്ത്രീകളും ഉള്‍പ്പെടുമെന്നുമാണു പോലീസിന്റെ നിഗമനം.
അതേസമയം, കേസിലെ അന്വേഷണം ദിലീപിന്റെ സഹായി എ.എസ്. സുനില്‍രാജിലേക്കു (അപ്പുണ്ണി) കേന്ദ്രീകരിക്കാനും പോലീസിന് ആലോചനയുണ്ട്. കേസില്‍ നിര്‍ണായക അറസ്റ്റിനു തടസമായി നില്‍ക്കുന്ന ചില കണ്ണികള്‍ കൂട്ടിയോജിപ്പിക്കാന്‍ സംവിധായകന്‍ നാദിര്‍ഷായേയും നടന്‍ ദിലീപിനെയും പോലീസ് വീണ്ടും ചോദ്യംചെയ്യും. അപ്പുണ്ണിയെ തിങ്കളാഴ്ച അറസ്റ്റു ചെയ്യുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ച ചില സംശയങ്ങള്‍ നീക്കിയശേഷമാകും അറസ്റ്റ് എന്നാണു പോലീസ് നല്‍കുന്ന സൂചന.
അതിനിടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്‍ ഇവരുടെ അമ്മ ശ്യാമളാ മാധവന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നിരുന്നു. ചോദ്യം ചെയ്യാനായി ഇരുവരേയും വിളിപ്പിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. അതിനിടെ ഞായറാഴ്ച മുതല്‍ ഇരുവരും ഒളിവിലാണെന്നും വിവരമുണ്ട്. കാവ്യാ മാധവന്റെ കൊച്ചിയില്‍ സ്ഥാപനത്തിലും കഴിഞ്ഞദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു. പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇവിടെ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
Also Read:

കത്തിയാളുന്ന ഗ്യാസ് സിലിണ്ടര്‍ അണക്കാന്‍ റെഡിയായി വീട്ടമ്മമാര്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actress attack case; total six in conspiracy including women, Kochi, News, Crime, Police, Remanded, Report, Kerala, Cinema, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.