Controversy | 15 വര്‍ഷം മുന്‍പുള്ള സംഭവമാണെന്ന വാദം നിലനില്‍ക്കില്ല; പീഡന കേസില്‍ നടന്‍ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക് 

 
Actor Mukesh: Plea to Cancel Anticipatory Bail in Immoral Assault Case
Actor Mukesh: Plea to Cancel Anticipatory Bail in Immoral Assault Case

Photo Credit: Facebook / Mukesh Madhavan

പരാതിക്കാരിയായ നടിയുടെ മൊഴിയില്‍ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. 

തിരുവനന്തപുരം: (KVARTHA) നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവുമായി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കഴിഞ്ഞദിവസം ഉപാധികളോടെ മുകേഷിനു ജാമ്യം അനുവദിച്ചത്. നടന്‍ ഇടവേള ബാബുവിനും ജാമ്യം അനുവദിച്ചിരുന്നു. 


എന്നാല്‍ അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് ജാമ്യ ഉത്തരവെന്നും, 15 വര്‍ഷം മുന്‍പുള്ള സംഭവമാണെന്ന വാദം നിലനില്‍ക്കില്ലെന്നും കോടതിയെ അറിയിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ഒരു ലക്ഷം രൂപയ്ക്കും തുല്യ തുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പിലുമാണു കോടതി മുകേഷിനും ഇടവേള ബാബുവിനും ജാമ്യം അനുവദിച്ചത്. 

 

അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ ഹാജരാവണം, ഈ ദിവസങ്ങളില്‍ തെളിവെടുപ്പിനു കൊണ്ടുപോകാവുന്നതാണ്, കോടതിയുടെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങാതെ സംസ്ഥാനം വിട്ടുപോവരുത് തുടങ്ങിയ ഉപാധികളോടെയാണു ജാമ്യം അനുവദിച്ചത്.


മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള വാദത്തില്‍ അതിജീവിത മുകേഷിന് അയച്ച ഇമെയിലും സന്ദേശങ്ങളും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. കുറ്റകൃത്യം നടന്നുവെന്ന് ആരോപിക്കപ്പെടുന്നത് 15 വര്‍ഷം മുന്‍പാണ്. അതിനു ശേഷം അയച്ച സന്ദേശങ്ങളാണ് ഹാജരാക്കിയത്. പരാതിക്കാരിക്ക് പ്രതിയോട് അങ്ങേയറ്റം ബഹുമാനവും സൗഹൃദവുമുണ്ടെന്നതിന് തെളിവാണ് ഇതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.


പരാതിക്കാരിയായ നടിയുടെ മൊഴിയില്‍ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക പീഡനം എന്ന വാദം കോടതി പൂര്‍ണമായും തള്ളിയിരുന്നു. 

 

എറണാകുളം സ്വദേശിയായ നടിയുടെ പരാതിയില്‍ എം. മുകേഷ് എം.എല്‍.എയ്ക്കെതിരെ മരട് പൊലീസ് ആണ് കേസെടുത്തിരുന്നത്. ഐ പി സി 354, 509, 452 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾക്ക് പ്രധാനമാണ്. കമൻ്റായി രേഖപ്പെടുത്തുമല്ലോ.

#Mukesh #MalayalamCinema #ImmoralAssault #JusticeForSurvivors #IndianLaw
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia