കൊവിഡ് രോഗി നിര്‍ദേശം ലംഘിച്ച് ആളുകളെ ആലിംഗനം ചെയ്‌തെന്ന് ആരോപണം; പൊലീസും ആള്‍ക്കൂട്ടവും ചേര്‍ന്ന് യുവാവിനെ നിലത്തിട്ട് തല്ലിച്ചതച്ചു
May 9, 2020, 16:13 IST
ന്യൂഡെല്‍ഹി: (www.kvartha.com 09.05.2020) ലോക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ആളുകളെ ആലിംഗനം ചെയ്തുവെന്നും കൊറോണ രോഗിയെന്നുമാരോപിച്ച് പൊലീസും ആള്‍ക്കൂട്ടവും ചേര്‍ന്ന് യുവാവിനെ നിലത്തിട്ട് തല്ലിച്ചതച്ചു. ഡെല്‍ഹിയിലെ സഗര്‍പുരിലാണ് സംഭവം നടന്നത്. തെക്കന്‍ ഡെല്‍ഹിയിലെ ഒരു കോളനിയില്‍ നിന്നുള്ള ഇമ്രാന്‍ എന്ന യുവാവാണ് മര്‍ദനത്തിനിരയായത്.
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ യുവാവിനെ മര്‍ദിച്ച പോലീസ് കോണ്‍സ്റ്റബളിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. യുവാവിനെ നിലത്തിട്ട് പൊലീസും ആള്‍ക്കൂട്ടവും ചേര്‍ന്ന് വടികള്‍ ഉപയോഗിച്ച് മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.
അതേസമയം ഇമ്രാന്‍ ആളുകളെ ആലിംഗനം ചെയ്തുവെന്ന ആരോപണം തെറ്റാണെന്ന് സഹോദരി രവീണ പറഞ്ഞു. പാര്‍ക്കിന്റെ സമീപത്തൂടെ നടക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഇമ്രാനോട് തട്ടിക്കയറുകയായിരുന്നു. പേടിച്ച ഓടിയ ഇമ്രാന്റെ പിന്നാലെയെത്തിയ പൊലീസുകാരനും നാട്ടുകാരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഇമ്രാന് കൊവിഡ് ഉണ്ടെന്ന് നാട്ടുകാര്‍ കള്ളം പറഞ്ഞെന്നും രവീണ പറഞ്ഞു.
പൊലീസ് കോണ്‍സ്റ്റബിളിനെതിരെ ഐപിസി 323, 321 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുന്നു.
Keywords: News, New Delhi, National, India, Lockdown, Police, Crime, COVID19, Bite, Accused of hugging people man beaten up by policeman and locals
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ യുവാവിനെ മര്‍ദിച്ച പോലീസ് കോണ്‍സ്റ്റബളിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. യുവാവിനെ നിലത്തിട്ട് പൊലീസും ആള്‍ക്കൂട്ടവും ചേര്‍ന്ന് വടികള്‍ ഉപയോഗിച്ച് മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.
അതേസമയം ഇമ്രാന്‍ ആളുകളെ ആലിംഗനം ചെയ്തുവെന്ന ആരോപണം തെറ്റാണെന്ന് സഹോദരി രവീണ പറഞ്ഞു. പാര്‍ക്കിന്റെ സമീപത്തൂടെ നടക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഇമ്രാനോട് തട്ടിക്കയറുകയായിരുന്നു. പേടിച്ച ഓടിയ ഇമ്രാന്റെ പിന്നാലെയെത്തിയ പൊലീസുകാരനും നാട്ടുകാരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഇമ്രാന് കൊവിഡ് ഉണ്ടെന്ന് നാട്ടുകാര്‍ കള്ളം പറഞ്ഞെന്നും രവീണ പറഞ്ഞു.
പൊലീസ് കോണ്‍സ്റ്റബിളിനെതിരെ ഐപിസി 323, 321 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.