Court Verdict | മയക്കുമരുന്ന് കടത്ത്: യുവാവിന് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മയക്കുമരുന്ന് കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂര്‍ ജില്ലയിലെ പി പ്രജുണിനെയാണ് വടകര കോടതി ശിക്ഷിച്ചത്.
              
Court Verdict | മയക്കുമരുന്ന് കടത്ത്: യുവാവിന് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് കണ്ണൂര്‍ എസ്എന്‍ പാര്‍ക് റോഡില്‍ വച്ച് 170 മിലി ഗ്രാം മാരക മയക്കുമരുന്നായ എല്‍ എസ് ഡി സ്റ്റാമ്പ് (ലൈസര്‍ജൈഡ്) കടത്തിയതിന് കണ്ണൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്ല്യത്തും സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ഇയാള്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിഞ്ഞ് വരികയുമാണ്.

കേസില്‍ കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍ ടി രാഗേഷ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത്. തുടര്‍ന്ന് വടകര കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് ശിക്ഷ വിധിച്ചത്. സര്‍കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ സനൂജ് ഹാജരായി.

Keywords:  Latest-News, Kerala, Kannur, Top-Headlines, Drugs, Arrested, Crime, Court Order, Verdict, Accused in drug case sentenced to 10 years rigorous imprisonment and fine.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia