Cyber Crime | സിബിഐ ചമഞ്ഞ് 1.65 കോടി തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പ്രതി, പരാതിക്കാരിയെ വിർച്വൽ ഹൗസ് അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ചു
● കണ്ണൂർ സിറ്റി സൈബർ പൊലീസ് പ്രതിയെ ഗുജറാത്തിൽ നിന്ന് പിടികൂടി.
കണ്ണൂർ: (KVARTHA) വാട്‌സ്ആപ്പ് വഴി സിബിഐ ഉദ്യോഗസ്ഥർ എന്ന് അവകാശപ്പെട്ട് കണ്ണൂർ സ്വദേശിനിയെ ഭീഷണിപ്പെടുത്തി 1,65,83,200 രൂപ തട്ടിയെടുത്ത കേസിൽ ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഹമ്മദ് മുദഷീർ ഖാനെ കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.
പരാതിക്കാരിയെ ക്രെഡിറ്റ് കാർഡ് കമ്പനിയുടെ ഹെഡ് ആണെന്ന് പറഞ്ഞ് വിളിച്ച് പരാതിക്കാരിയുടെ പേരിലുള്ള ക്രെഡിറ്റ് കാർഡില്‍ കുടിശിക ഉണ്ടെന്ന് വിശ്വസിപ്പിച്ച ശേഷം, വാട്‌സ്ആപ്പ് വഴി സിബിഐയിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ചാണ് പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയത്. മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ പരാതിക്കാരി ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തിയ പ്രതി, പരാതിക്കാരിയെ വിർച്വൽ ഹൗസ് അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല തവണകളായി 1.65 കോടി രൂപ നിക്ഷേപിപ്പിക്കുകയായിരുന്നു.
പരാതിക്കാരിയെ വിർച്വൽ ഹൗസ് അറസ്റ്റിലാണെന്ന് വിശ്വസിപ്പിക്കുകയും പരാതിക്കാരിയെക്കൊണ്ട് പല തവണകളായി 1,65,83,200/- വിവിധ അക്കൌണ്ടുകളില്‍ നിക്ഷേപിപ്പിക്കുകയായിരുന്നു. പ്രതിയുടെ അക്കൗണ്ടിലേക്ക് ലഭിച്ച 62,68,200 രൂപയുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ സിറ്റി സൈബർ പൊലീസ് ഗുജറാത്തിലെത്തിയാണ് പ്രതിയെ പിടികൂടിയത്.
#CyberCrime #CBIFraud #KeralaNews #ScamAlert #Arrest
