HighRich Scam | 'ഹൈറിച്' നടത്തിയത് 1630 കോടി രൂപയുടെ തട്ടിപ്പാണെന്ന് പൊലീസ് റിപോർട്; കേരളം കണ്ടതില്‍ വെച്ചു ഏറ്റവും വലിയ കബളിപ്പിക്കലെന്നും പരാമർശം
Jan 13, 2024, 21:01 IST
കണ്ണൂര്‍: (KVARTHA) തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഹൈറിച്' ഓണ്‍ലൈന്‍ ഷോപിങ് പ്രൈവറ്റ് ലി മിറ്റഡിന്റെ മറവില്‍ കണ്ണൂര്‍ ജില്ലയുള്‍പ്പെടെയുളള സംസ്ഥാനത്തെ നിക്ഷേപകരില്‍ 1630 കോടിയുടെ തട്ടിപ്പു നടന്നുവെന്ന് പൊലീസ് അന്വേഷണ റിപോർട്. കേരളം കണ്ടതില്‍ വെച്ചു ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറിചിന്റെ മറവില്‍ നടന്നതെന്നാണ് അന്വേഷണ റിപോർടിലെ പരാമര്‍ശം. ഹൈറിചിനെതിരെ കേസ് നടക്കുന്ന തൃശൂര്‍ മൂന്നാം ക്ലാസ് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ചേര്‍പ്പ് എസ്ഐ ശ്രീലാല്‍ സമര്‍പ്പിച്ച അന്വേഷണ റിപോർടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുളളത്.
മുന്‍ ഐപിഎസ് ഓഫീസറായ പി എ വത്സൻ കോടതി മുഖേനെ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന നിരവധി കണ്ടെത്തലുകളുളളത്. പൊളളാച്ചിയിലെ അനശ്വര ട്രേഡേഴ്‌സ്, നിധി ലിമിറ്റഡ്, കോടാലിയിലെ ഫാംസിറ്റി, ഒടിടി പ്ലാറ്റ് ഫോം, വിദേശരാജ്യങ്ങളിലെ എണ്‍പതു പ്രദേശങ്ങളിലുള്‍പ്പെടെ നടത്തുന്ന ക്രിപ്‌റ്റോ കറന്‍സി ഇടപാട് എന്നിവയുള്‍പ്പെടെ റിപോർടില്‍ പ്രതിപാദിക്കുന്നുണ്ട്. കംപനിയുടെ മൂന്ന് വര്‍ഷത്തെ ടേണ്‍ ഓവര്‍ കണക്കുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
നിരവധി മോഹന വാഗ്ദാനങ്ങൾ നല്‍കി ഒരുലക്ഷത്തോളം രൂപ പ്രതിമാസം സമ്പാദിക്കുന്നതായി പറയുന്ന ഏജന്റിന്റെ മൊഴിയും അന്വേഷണത്തിന്റെ ഭാഗമായെടുത്തിരുന്നു. കംപനിയുടെ ഒടിടിയില്‍ 12,39,169 പേര്‍ അംഗങ്ങളായിട്ടുണ്ടെന്നായിരുന്നു പ്രചാരണം. എന്നാല്‍ പതിനായിരം പേരാണ് ഒടിടി കണ്ടതെന്നും മൂന്ന് സിനിമകളാണ് റിലീസ് ചെയ്തതെന്നും അംഗങ്ങളുടെ എണ്ണം പെരുപ്പിച്ചു കാണിക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ പറയുന്നു.
കംപനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ലെന്ന് ജില്ലാ ഡെപ്യൂടി രജിസ്ട്രാറും കംപനിയുടെയും ഉടമകളുടെയും പേരില്‍ സ്വത്തുക്കളില്ലെന്ന് കണിമംഗലം വിലേജ് ഓഫീസര്‍മാരും സര്‍ടിഫികറ്റ് നല്‍കിയിട്ടുണ്ട്. 2019 മുതല്‍ മറ്റൊരാളുടെ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന കംപനി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലുളള ബൈനറി സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കേരളത്തിലുളള എഴുത്തിയെട്ടണ്ണം ഉള്‍പ്പെടെ ഇൻഡ്യയില്‍ 680 ശാഖകളാണ് ഉള്ളതെന്നും റിപോര്‍ടിലുണ്ട്.

Keywords: News, News-Malayalam-News, Kerala, Crime, According to police report, Highrich's fraud is 1630 crores.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.