Accident | തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരുക്ക്; സിവിൽ പൊലീസുകാരന് സസ്‌പെന്‍ഷന്‍

 
 The building of Thalassery Town Police Station.
 The building of Thalassery Town Police Station.

Photo: Arranged

● സുരക്ഷാ വീഴ്ചയെ തുടർന്നാണ് സസ്‌പെൻഷൻ നടപടി.
● ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
● ഡ്യൂട്ടി മാറുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

കണ്ണൂർ: (KVARTHA) തലശേരി ടൗൺ പൊലീസ് സ്റ്റേഷനിൽ നിന്നും തോക്ക് വൃത്തിയാക്കി കൈമാറുന്നതിനിടെ അബദ്ധത്തിൽ പൊലീസുകാരന്റെ കയ്യില്‍ നിന്ന് വെടി പൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു.  പൊലീസുകാരന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. വെടിയേറ്റ് തറയില്‍ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പൊലീസുകാരന്റെ കയ്യില്‍ നിന്ന് വീഴ്ച ഉണ്ടായത്. സംഭവത്തില്‍ തോക്ക് കൈകാര്യം ചെയ്ത സിപിഒ സുബിനെ സസ്‌പെന്റ് ചെയ്തു. പാറാവ് ഡ്യൂട്ടിയിലായിരുന്നു സിവിൽ പൊലീസ് ഓഫിസർ
ഡ്യൂട്ടി മാറുന്നതിനിടയിലാണ് തോക്കു തുടച്ചപ്പോൾ വെടി പൊട്ടിയത്. 

അതേസമയം, സുരക്ഷാ വീഴ്ചയെ മുന്‍നിര്‍ത്തിയാണ് പൊലീസുകാരന് സസ്‌പെന്‍ഷന്‍ നല്‍കിയത്. സംഭവത്തിൽ ഉന്നതതല അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

A woman police officer sustained injuries in Thalassery Town Police Station when a gun accidentally fired while being cleaned by a civil police officer, who was subsequently suspended for the security lapse. The incident occurred during a shift change while the officer was cleaning and handing over the weapon. A high-level investigation has been initiated into the matter.

#AccidentalFiring #PoliceIncident #Thalassery #KeralaPolice #Suspension #SafetyBreach

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia