SWISS-TOWER 24/07/2023

Abe Shinzo Death | ആബെ ഷിന്‍സോയുടെ ആകസ്മിക മരണം: ലോകമൊന്നടങ്കം അനുശോചിക്കുമ്പോള്‍ ചൈനയിലെ ഒരു വിഭാഗം ആഘോഷത്തിലെന്ന് റിപോര്‍ട്; 'അക്രമിയെ ഹീറോ എന്ന് വാഴ്ത്തുന്നു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ടോകിയോ: (www.kvartha.com) തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ് മരിച്ച ജപാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോയുടെ കൊലപാതകത്തില്‍ ചൈനയില്‍ ആഘോഷമെന്ന് റിപോര്‍ട്. ലോകമൊന്നടങ്കം ഞെട്ടിയ ആകസ്മിക മരണത്തില്‍ ചൈനയിലെ ഒരു വിഭാഗം ആവേശത്തിലെന്നാണ് വിവകരം. വെടിയുതിര്‍ത്ത അക്രമിയെ 'ഹീറോ' എന്നു വാഴ്ത്തിയതായും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
Aster mims 04/11/2022

പശ്ചിമ ജപാനിലെ നരാ നഗരത്തില്‍വച്ച് വെള്ളിയാഴ്ച രാവിലെ 11.30 ന് ആബെയ്ക്ക് വെടിയേറ്റ വിവരം പുറത്ത് വന്നതിന് പിന്നാലെ മരണം ആശംസിച്ചവരുണ്ടെന്ന് റിപോര്‍ട്. ചൈനയിലെ സമൂഹമാധ്യമമായ വെയ്‌ബോയില്‍ ഒരു വിഭാഗം ആളുകള്‍ സന്തോഷം പങ്കുവച്ച് സന്ദേശങ്ങള്‍ പങ്കുവച്ചുവെന്നുമാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍.

'ഇപ്പോഴത്തെ ജപാന്‍ പ്രധാനമന്ത്രിക്കാണ് വെടിയേറ്റതെന്ന് കരുതുന്നു. ഇനി കൊറിയന്‍ പ്രധാനമന്ത്രിയുടെ ഊഴമാകട്ടെ' വി ചാറ്റില്‍ ഒരാള്‍ കുറിച്ചു.

'ജപാന്‍ വിരുദ്ധ ഹീറോയ്ക്ക് നന്ദി. ഞാനൊന്നു ചിരിച്ചോട്ടെ?' ജപാനില്‍ ഏറ്റവുമധികം കാലം പ്രധാനമന്ത്രിയായിരുന്ന ആബെയ്‌ക്കെതിരായ മറ്റൊരു പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ട വാചകങ്ങള്‍ ഇതായിരുന്നു.

ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് പൊളിറ്റികല്‍ കാര്‍ടൂനിസ്റ്റും ആര്‍ടിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബദിയുകാവോയുടെ ട്വിറ്റര്‍ പേജില്‍ ഇത്തരം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോടുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആബെയുടെ മരണത്തിനായി സമൂഹമാധ്യമത്തിലൂടെ വ്യാപക പ്രചാരണം തന്നെ നടന്നുവെന്ന് സൂചന നല്‍കുന്നതാണ് സ്‌ക്രീന്‍ ഷോടുകളെല്ലാം. 

Abe Shinzo Death | ആബെ ഷിന്‍സോയുടെ ആകസ്മിക മരണം: ലോകമൊന്നടങ്കം അനുശോചിക്കുമ്പോള്‍ ചൈനയിലെ ഒരു വിഭാഗം ആഘോഷത്തിലെന്ന് റിപോര്‍ട്; 'അക്രമിയെ ഹീറോ എന്ന് വാഴ്ത്തുന്നു'


അതേസമയം, ചൈനയിലെ ഭരണകൂടം ആബെയ്‌ക്കെതിരായ ആക്രമണത്തിലും അദ്ദേഹത്തിന്റ മരണത്തിലും ഞെട്ടലും അനുശോചനവും അറിയിച്ചിരുന്നു.

അതിനിടെ ആബെയ്ക്കെതിരായ ഇത്തരം ആക്രമണം ചൈനാവിരുദ്ധ നീക്കങ്ങള്‍ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ഉപയോഗിച്ചേക്കാമെന്ന ആശങ്ക പീപിള്‍സ് ഡെയ്ലിയുടെ അധീനതയിലുള്ള ഇന്‍ഗ്ലിഷ് മാധ്യമമായ 'ഗ്ലോബല്‍ ടൈം'സില്‍, പങ്കുവച്ചിട്ടുണ്ട്. 

Keywords:  News,World,international,Tokyo,Death,Crime,Social-Media,Report,Top-Headlines, Abe Shinzo death: Chinese 'celebrate' shooting, call attacker a 'hero'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia