Autopsy | ശ്രദ്ധ വാള്‍കറുടെ കൊലപാതക കേസ്; അഫ്താബ് ശരീരത്തിലെ എല്ലുകള്‍ കഷണങ്ങളാക്കിയത് അറക്കവാള്‍ ഉപയോഗിച്ചെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്
Jan 14, 2023, 12:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ലിവ് ഇന്‍ പങ്കാളിയായ ശ്രദ്ധ വാള്‍കറെ അഫ്താബ് പൂനാവാല കൊലപ്പെടുത്തിയശേഷം ശരീരത്തിലെ എല്ലുകള്‍ കഷണങ്ങളാക്കിയത് അറക്കവാള്‍ ഉപയോഗിച്ചെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്. അസ്ഥികളുടെ പോസ്റ്റുമോര്‍ടം റിപോര്‍ടിലാണ് ഇക്കാര്യം പുറത്തുവന്നത്. 23 എല്ലിന്‍ കഷ്ണങ്ങളാണ് ഡെല്‍ഹി പൊലീസ് പോസ്റ്റുമോര്‍ടത്തിനായി എയിംസിന് കൈമാറിയത്.
ജനുവരി അവസാന വാരം ഡെല്‍ഹി സാകേത് കോടതിയില്‍ കേസിന്റെ കുറ്റപത്രം ഡെല്‍ഹി പൊലീസ് സമര്‍പിക്കുമെന്നാണ് സൂചന. ഗുരുഗ്രാമിലെ ഒരു കുറ്റിക്കാട്ടിലാണ് ഈ അറക്കവാള്‍ ഉപേക്ഷിച്ചത്. ഇറച്ചി വെട്ടുന്ന കത്തി തെക്കന്‍ ഡെല്‍ഹിയിലെ ഒരു കുപ്പത്തൊട്ടിയിലാണ് ഉപേക്ഷിച്ചതെന്നും ഡെല്‍ഹി പൊലീസ് വിശദമാക്കുന്നു. ശ്രദ്ധയുടെ പിതാവിന്റെ ഡിഎന്‍എ സാംപിളിംഗ് ചെയ്ത ശേഷമായിരുന്നു എല്ലിന്‍ കഷ്ണങ്ങള്‍ വിശദമായ പരിശോധന നടത്തിയത്.
കഴിഞ്ഞമാസം നടത്തിയ ഡിഎന്‍എ പരിശോധനയില്‍ കണ്ടെടുത്ത അസ്ഥികള്‍ ശ്രദ്ധയുടേതാണെന്ന് തെളിഞ്ഞിരുന്നു. കൊലപാതകം പുറത്തുവന്നതിനെത്തുടര്‍ന്ന് അഫ്താബ് തന്നെയാണ് മെഹ്‌റൗലി വനമേഖലയിലും ഗുരുഗ്രാമിലും മൃതദേഹഭാഗങ്ങള്‍ ഉപേക്ഷിച്ച സ്ഥലങ്ങളിലേക്ക് പൊലീസിനെ എത്തിച്ചത്. ഇരുവരുടെ ഫ്‌ലാറ്റില്‍ കണ്ടെത്തിയ രക്തക്കറയും ശ്രദ്ധയുടേതാണെന്ന് തെളിഞ്ഞിരുന്നു.
ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സിലായിരുന്നു (എയിംസ്) പോസ്റ്റുമോര്‍ടം. മേയ് 18ന് മെഹ്‌റൗലിയിലെ വാടകയ്‌ക്കെടുത്ത ഫ്‌ലാറ്റില്‍ വച്ചാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുന്നത്. വാഗ്വാദത്തെത്തുടര്‍ന്നായിരുന്നു ഇത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം 35 കഷണങ്ങളാക്കി മുറിച്ചു. പിന്നീട് ദിവസങ്ങള്‍കൊണ്ട് ശരീര ഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിച്ചു.
മഹാരാഷ്ട്രയാണ് ഇവരുടെ സ്വദേശം. അന്യമതസ്ഥനുമായുള്ള ബന്ധത്തെ ശ്രദ്ധയുടെ കുടുംബം എതിര്‍ത്തിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് ഇവര്‍ ഡെല്‍ഹിയിലേക്ക് താമസം മാറിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. മേയ് ആദ്യവാരം ഡെല്‍ഹിയില്‍ എത്തുകയായിരുന്നു ഇരുവരും. ശ്രദ്ധയെ കാണാനില്ലെന്ന പരാതി പിതാവ് ഒക്ടോബറിലാണ് മഹാരാഷ്ട്ര പൊലീസിന് നല്‍കുന്നത്. പിന്നീട് പൊലീസ് അന്വേഷണത്തില്‍ കൊലപാതക വിവരം പുറത്തുവരികയായിരുന്നു. നവംബര്‍ 26 മുതല്‍ അഫ്താബ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.
Keywords: News,National,India,New Delhi,Crime,Murder,Murder case,Police,Top-Headlines, Aaftab Poonawala Cut Shraddha Walkar's Body With Saw, Reveals Autopsy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

