ആരും വിശ്വസിച്ച് പോകുന്ന ഫോണ്‍ കോള്‍; സംശയം തോന്നി കോഴിക്കച്ചവടക്കാരന്‍; രക്ഷപ്പെട്ടത് വന്‍ തട്ടിപ്പില്‍ നിന്നും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇരിങ്ങാലക്കുട: (www.kvartha.com 06.09.2021) ആരും വിശ്വസിച്ചു പോകുന്ന ഫോണ്‍ കോള്‍, ഒടുവില്‍ സംശയം തോന്നിയ കച്ചവടക്കാരന്‍ രക്ഷപെട്ടത് വലിയ തട്ടിപ്പില്‍ നിന്നും. കോഴി കച്ചവടക്കാരനായ സുല്‍ഫിയാണ് തട്ടിപ്പില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ടത്.
  
ആരും വിശ്വസിച്ച് പോകുന്ന ഫോണ്‍ കോള്‍; സംശയം തോന്നി കോഴിക്കച്ചവടക്കാരന്‍; രക്ഷപ്പെട്ടത് വന്‍ തട്ടിപ്പില്‍ നിന്നും

പട്ടാള ക്യാമ്പിലേക്ക് കോഴിയിറച്ചി വേണമെന്ന് പറഞ്ഞായിരുന്നു സംഭവത്തിന്റെ തുടക്കം. ഹിന്ദിയിലായിരുന്നു സംസാരിച്ചത്. തട്ടിപ്പിന് മുതിര്‍ന്നയാള്‍ 10 ദിവസത്തേക്ക് 15 കിലോ ഇറച്ചി ആവശ്യപെടുകയായിരുന്നുവെന്നും താന്‍ സമ്മദിച്ചുവെന്നും കച്ചവടക്കാരന്‍ പറഞ്ഞു.

ഇറച്ചി തയ്യാറായാല്‍ അറിയിച്ചാല്‍ മതിയെന്നും അകൗണ്ട് നമ്പര്‍ തന്നാല്‍ പണം അതില്‍ അയക്കാമെന്നും പറഞ്ഞു. എന്നാല്‍ ഇത് കേട്ടതോടെ കച്ചവടക്കാരന്‍ സംശയം തോന്നി പണം നേരിട്ട് നല്‍കിയാമതിയെന്നും പറഞ്ഞു. സൈനിക ആവശ്യത്തിനായി പണമിടപാട് ഇല്ലെന്നും ഡിജിറ്റല്‍ ഇടപാട് മാത്രമേയുള്ളൂവെന്നും തട്ടിപ്പുകാരന്‍ പറഞ്ഞു.

എ ടി എമിന്റെ രണ്ടുവശവും ഫോടോയെടുത്ത് അയച്ചുകൊടുക്കാനും ഇയാള്‍ ആവശ്യപ്പെട്ടുവെന്നും താന്‍ നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് പഴയ മെസേജുകള്‍ ഡിലീറ്റ് ചെയ്ത് മുങ്ങുകയായിരുന്നുവെന്നും കച്ചവടക്കാരന്‍ പറഞ്ഞു.

Keywords:  News, Phone call, Mobile Phone, Crime, Fake, Shop, Kerala, Bank, Message, A phone call that anyone trust; Suspicious chicken trader.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia