പാനൂരില്‍ അടിതെറ്റി ബി ജെ പി: പീഡനക്കേസില്‍ നേതാവ് പ്രതിയായത് പാര്‍ട്ടിക്ക് തിരിച്ചടിയായി: ദേശീയ നേതൃത്വം സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി രാഷ്ട്രീയ എതിരാളികള്‍

 


തലശേരി: (www.kvartha.com 16.04.2020) തങ്ങളുടെ ശക്തികേന്ദ്രങ്ങളിലൊന്നായ പാനൂരില്‍ ലൈംഗികാരോപണ ചുഴിയില്‍പ്പെട്ട് ബി ജെ പി വെള്ളം കുടിക്കുന്നു. പാര്‍ട്ടി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപക പരിഷത്ത് ജില്ലാ നേതാവുമായ പത്മരാജനാണ് പോക്‌സോ കേസില്‍ ഉള്‍പ്പെട്ട് അകത്തായത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പാര്‍ട്ടി പ്രാദേശിക നേതാവ് അറസ്റ്റിലായത് പാനൂരില്‍ സി പി എമ്മുമായി ഇഞ്ചോടിഞ്ച് രാഷ്ട്രിയ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ബി ജെ പിക്ക് കനത്ത രാഷ്ട്രീയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

കര്‍ശനമായ അച്ചടക്കം പാലിക്കുന്ന ആര്‍ എസ് എസിനു ഈ വിഷയങ്ങളില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. മഹിളാ മോര്‍ച്ചടക്കമുള്ള ബി ജെ പി പോഷക സംഘടനകളും കടുത്ത മൗനത്തിലാണ്. ആരോപണ വിധേയനായ അധ്യാപകനെ ഒളിവില്‍ താമസിപ്പിക്കാന്‍ ബിജെപി നേതൃത്വം കാണിച്ച വ്യഗ്രത പാര്‍ട്ടി അണികള്‍ക്കിടയിലും ആര്‍ എസ് എസിലും ചര്‍ച്ചയായിട്ടുണ്ട്.

 പാനൂരില്‍ അടിതെറ്റി ബി ജെ പി: പീഡനക്കേസില്‍ നേതാവ് പ്രതിയായത് പാര്‍ട്ടിക്ക് തിരിച്ചടിയായി: ദേശീയ നേതൃത്വം സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി രാഷ്ട്രീയ എതിരാളികള്‍

യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മനോജാണ് പ്രതിയായ പത്മരാജനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകനായ നാണുവിന്റെ വിളക്കോട്ടൂരിലെ വീട്ടിലാണ് പത്മരാജന്‍ ഒളിവില്‍ കഴിഞ്ഞത്. മനോജിനെ ചോദ്യം ചെയ്തതോടെയാണ് പത്മരാജന്‍ ഒളിവില്‍ കഴിയുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത്. തുടര്‍ന്നാണ് സംഘം നാണുവിന്റെ വീട്ടിലെത്തിയത്.

 പാനൂരില്‍ അടിതെറ്റി ബി ജെ പി: പീഡനക്കേസില്‍ നേതാവ് പ്രതിയായത് പാര്‍ട്ടിക്ക് തിരിച്ചടിയായി: ദേശീയ നേതൃത്വം സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി രാഷ്ട്രീയ എതിരാളികള്‍

പൊലീസിനെ കണ്ടതോടെ ഇറങ്ങിയോടിയ പത്മരാജനെ പൊലീസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. ഇയാളെ പിന്നീട് പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ ഒളിവില്‍ കഴിഞ്ഞത് ബി ജെ പി നേതൃത്വത്തിന്റെ സഹായത്തോടെയാണെന്ന് സമ്മതിച്ചതായി സൂചനയുണ്ട്.

പത്മരാജനെ അനുകൂലിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരണം നടത്തിയവരില്‍ മുന്‍പന്തിയിലാണ് മനോജ്. അതേസമയം, പ്രതിയെ പിടികൂടുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് ബിജെപി നേതാവ് പി കെ കൃഷ്ണദാസും പൊയിലൂരില്‍ എത്തിയിരുന്നതായി സി പി എം പ്രാദേശിക നേതൃത്വം ആരോപിക്കുന്നുണ്ട്. പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗമായ കൃഷ്ണദാസ് പ്രതി പത്മരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് സി പി എം ഉന്നയിക്കുന്ന ആരോപണം.

അതിനിടെ പാലത്തായി സ്‌കൂളിലെ അധ്യാപകനും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് കുനിയില്‍ പത്മരാജനെ തലശേരി കോടതി റിമാന്‍ഡ് ചെയ്തു തലശേരി സബ്ജയിലിലേക്ക് അയച്ചു. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ പലതവണ പീഡനത്തിനിരയാക്കിയത്.

മാര്‍ച്ച് 17ന് ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരം പാനൂര്‍ പൊലീസ് കേസ് എടുത്തു. ഉടന്‍ തന്നെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. തലശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് അധ്യാപകന്‍ കുടുങ്ങിയത്. അവധി ദിവസം സ്‌കൂളിലേക്ക് വിളിപ്പിച്ചും ശുചിമുറിയില്‍ വെച്ചുമാണ് പെണ്‍കുട്ടിയെ ഇയാള്‍ പലവട്ടം പീഡിപ്പിച്ചത്. സംഭവം പുറത്തുപറഞ്ഞാല്‍ മാതാവിനേയും കുട്ടിയെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

പിതാവില്ലാത്ത കുട്ടി പ്രാണഭയത്താല്‍ സ്‌കൂളില്‍ പോക്ക് നിര്‍ത്തിയതോടെയാണ് പീഡനവിവരം പുറത്തുവന്നത്. കഴിഞ്ഞ മാസം 16നാണ് തലശേരി ഡിവൈഎസ്പി ഓഫീസിലെത്തി ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. വൈദ്യപരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. മജിസ്‌ട്രേറ്റും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

മുന്‍പും പത്മരാജനെതിരെ പീഡന ആരോപണമുയര്‍ന്നിട്ടുണ്ട്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ പത്മരാജന്‍ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. അന്ന് കോണ്‍ഗ്രസ് നേതാക്കളും ചില മാനേജ്‌മെന്റ് അംഗങ്ങളും ഇടപെട്ടാണ് കേസ് ഒതുക്കി തീര്‍ത്തതെന്നാണ് സി പി എം ആരോപിക്കുന്നത്.

Keywords:  9year old girl molesting case; BJP leader remanded, family says police tried to put pressure on girl, Thalassery, News, Local-News, Politics, BJP, Leader, Molestation, Student, Minor girls, Crime, Criminal Case, Remanded, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia