Found Dead | സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ 80 വയസ്സുകാരനായ പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിനുറുക്കി അടക്കം ചെയ്തതായി പരാതി; മകന്‍ ഒളിവില്‍

 


ചെന്നൈ: (www.kvartha.com) സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ 80 വയസ്സുകാരനായ പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ചെന്നൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള റാണിപേട് ജില്ലയില്‍ അടക്കം ചെയ്തതായി പരാതി. ചെന്നൈയിലെ വളസരവാക്കം പ്രദേശത്താണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. സംഭവത്തിനുശേഷം പ്രതിയായ മകന്‍ ഗുണശേഖരന്‍ ഒളിവില്‍ പോയി. ഇയാളെ പിടികൂടാന്‍ പൊലീസ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു.


 Found Dead | സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ 80 വയസ്സുകാരനായ പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിനുറുക്കി  അടക്കം ചെയ്തതായി പരാതി; മകന്‍ ഒളിവില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ചെന്നൈ സ്വദേശിയായ കുമരേശന്‍ ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. കേന്ദ്രസര്‍കാര്‍ ഉദ്യോഗസ്ഥനായിരുന്നു. കുമരേശന്റെ ഭാര്യ 2019-ല്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ മരിച്ചു. തുടര്‍ന്ന് വിധവയായ മകള്‍ കാഞ്ചനയ്ക്കൊപ്പം വളസരവാക്കത്തെ വീടിന്റെ രണ്ടാം നിലയിലായിരുന്നു കുമരേശന്‍ താമസിച്ചിരുന്നത്. അതേ വീടിന്റെ ഒന്നാം നിലയിലാണ് കുമരേശന്റെ മകന്‍ ഗുണശേഖരന്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്നത്.

മെയ് 15 ന് കാഞ്ചന ഭര്‍ത്താവിന്റെ കുടുംബത്തെ കാണാന്‍ പോയതിനാല്‍ കുമരേശന്‍ വീട്ടില്‍ തനിച്ചായിരുന്നു. മെയ് 19 ന് കാഞ്ചന തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ പിതാവിനെ കാണാനില്ലായിരുന്നു. നോക്കിയപ്പോള്‍ പിതാവിന്റെ മുറി പുറത്തുനിന്നും പൂട്ടിയിരിക്കുന്നതായി കണ്ടു.

തുടര്‍ന്ന് താഴെ എത്തി ഗുണശേഖരനോട് കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ തനിക്കും അച്ഛന്‍ എവിടെയാണെന്നറിയില്ലെന്ന് അയാള്‍ പറഞ്ഞു. ഇതോടെ രണ്ടുപേരും ചേര്‍ന്ന് വീടിന്റെ പരിസരങ്ങളിലും മറ്റും അച്ഛനെ തെരഞ്ഞു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് രാത്രി ഏഴുമണിയോടെ ഗുണശേഖരന്‍ പിതാവിനെ അന്വേഷിക്കാന്‍ ക്ഷേത്രത്തിലെത്തി. അവിടെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പൊലീസില്‍ വിവരം അറിയിച്ചു. കുമരേശന്റെ ഫോണ്‍ സ്വിച് ഓഫ് ആയനിലയിലാണെന്ന് പൊലീസ് പറഞ്ഞു.

ഇതിനിടെ പിതാവിന് എന്തെങ്കിലും ആപത്ത് സംഭവിച്ചിരിക്കുമോ എന്ന് സംശയിച്ച കാഞ്ചന അയല്‍വാസികളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ മുറി ചവിട്ടിത്തുറന്ന് അകത്തുകടന്നു. അപ്പോള്‍ അവിടുത്തെ കാഴ്ച കണ്ട് എല്ലാവരും ഞെട്ടിപ്പോയി. മുറി മുഴുവനും രക്തക്കറകള്‍ ആയിരുന്നു. തുടര്‍ന്ന് കാഞ്ചന വളസരവാക്കം ഏരിയാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സ്നിഫര്‍ എന്ന നായയെ വീട്ടില്‍ കൊണ്ടുവന്നു മണം പിടിപിടിപ്പിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ പിതാവ് കുമരേശനെ വെട്ടിക്കൊലപ്പെടുത്തിയത് ഗുണശേഖരനാണെന്ന് തെളിഞ്ഞു. സുഹൃത്ത് വെങ്കിടേശനെ കാണാന്‍ കുറച്ചുദിവസം മുമ്പ് ഗുണശേഖരന്‍ റാണിപേടിലെ കാവേരിപാക്കത്തിനടുത്തുള്ള ഷോളിങ്കൂരില്‍ പോയിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യയും പൊലീസിന് മൊഴി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് കുമരേശനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം റാണിപേടയിലെ കാവേരിപാക്കത്ത് സംസ്‌കരിക്കാന്‍ കൊണ്ടുപോയെന്നും കണ്ടെത്തി.

ഷോളിംഗൂരില്‍ പുതിയ ബിസിനസ് തുടങ്ങുന്നതിനായി ഭൂമി വാങ്ങുന്നത് സംബന്ധിച്ച് താന്‍ റാണിപേടിലേക്ക് വരുന്നുണ്ടെന്ന് ഗുണശേഖരന്‍ സുഹൃത്ത് വെങ്കിടേശനെ അറിയിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. പ്ലാസ്റ്റിക് ബാരലുമായി വാനിലാണ് ഗുണശേഖരന്‍ അവിടെ എത്തിയതെന്നാണ് സൂചന.

പിന്നീട് ബിസിനസ് മംഗളകരമാകാന്‍ ഭൂമിയില്‍ ചില സാധനങ്ങള്‍ കുഴിച്ചിടാന്‍ പോകുന്നുവെന്ന് വെങ്കിടേശനോട് പറഞ്ഞു. അതിനുശേഷം വികൃതമാക്കിയ പിതാവിന്റെ മൃതദേഹം കുഴിയില്‍ സംസ്‌ക്കരിച്ചു.

പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു.

Keywords: 80 Year Old man Found Dead, Chennai, Murder, Crime, Police, Dead Body, National, News, Local News.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia