Shot Dead | ബഹളം വയ്ക്കുന്നത് നിര്‍ത്താന്‍ പറഞ്ഞതില്‍ പ്രകോപിതനായി; '8 വയസുള്ള കുട്ടിയുള്‍പെടെ 5 പേരെ അയല്‍വാസി വെടിവച്ചു കൊന്നു'
Apr 30, 2023, 08:57 IST
വാഷിങ്ടന്‍: (www.kvartha.com) ടെക്‌സസില്‍ ഒരു വീട്ടില്‍ എട്ട് വയസുള്ള കുട്ടിയുള്‍പെടെ അഞ്ചുപേര്‍ വെടിയേറ്റ് മരിച്ചു. ഹോണ്ടുറാസ് സ്വദേശികളാണ് കൊല്ലപ്പെട്ടവര്‍. അയല്‍വാസിയാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ ചിതറിക്കിടക്കുകയായിരുന്നു. ബഹളം വയ്ക്കുന്നത് നിര്‍ത്താന്‍ പറഞ്ഞതില്‍ പ്രകോപിതനായ അക്രമി, തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അന്വേഷണസംഘം അറിയിച്ചു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
രണ്ട് സ്ത്രീകളുടെ മൃതദേഹം കൂട്ടക്കൊലയില്‍നിന്ന് രക്ഷപ്പെട്ട രണ്ട് കുട്ടികളുടെ മുകളിലായാണ് കണ്ടെത്തിയത്. കുട്ടികളെ സംരക്ഷിക്കാന്‍ സ്ത്രീകള്‍ ശ്രമിച്ചതാകാമെന്ന് പൊലീസ് കരുതുന്നു. എല്ലാവരുടെയും തലയ്ക്കാണ് വെടിയേറ്റത്.
ബഹളംവച്ച അക്രമിയോട്, കുട്ടികള്‍ക്ക് ഉറങ്ങണം ശല്യം ചെയ്യരുതെന്ന് കുടുംബം ആവശ്യപ്പെട്ടപ്പോള്‍ സ്വന്തം സ്ഥലത്ത് എന്തുംചെയ്യുമെന്ന് വെല്ലുവിളിച്ച് ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. അക്രമിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News, World-News, World, Crime, Crime-News, Washington, Texas, US, Shot, Dead, Killed, Accused, Police, Child, 8-Year-Old, 4 Others Shot 'Almost Execution Style' In US' Texas: Cops.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.