Old man killed | '74 കാരിയായ വയോധിക 76 കാരനായ ഭർത്താവിനെ വെട്ടിക്കൊന്നു'; കാരണമിതാണ്

 


ലക്നൗ: (www.kvartha.com) ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിൽ 74 കാരിയായ സ്ത്രീ തന്റെ 76 കാരനായ ഭർത്താവിനെ വെട്ടിക്കൊന്നതായി പൊലീസ് പറഞ്ഞു. രാം പദാരത്ത് എന്നയാളാണ് മരിച്ചത്. ഭർത്താവ് തന്റെ സമ്പത്ത് മുഴുവൻ മകന് പകരം മരുമകൾക്ക് കൈമാറിയതോടെ ദമ്പതികൾക്കിടയിൽ തർക്കം ഉയർന്നു തുടങ്ങിയതായും ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം വയോധിക സ്വയം വിഷം കഴിച്ചതായും പൊലീസ് പറഞ്ഞു. ഇവരെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
       
Old man killed | '74 കാരിയായ വയോധിക 76 കാരനായ ഭർത്താവിനെ വെട്ടിക്കൊന്നു'; കാരണമിതാണ്

പൊലീസ് പറയുന്നത്

'സമ്പത്ത് മുഴുവൻ മരുമകളായ പൂനത്തിന് കൈമാറുന്നതിനെച്ചൊല്ലി ദിവസങ്ങളായി ഭർത്താവ് രാം പദാരത്തുമായി ഭാര്യ വഴക്കിട്ടിരുന്നു. വൈകുന്നേരത്തോടെ ദമ്പതികൾ വീണ്ടും വഴക്കുണ്ടാക്കുകയും വയോധിക കോടാലി എടുത്ത് ഭർത്താവിനെ വെട്ടി കൊലപ്പെടുത്തുകയും ചെയ്തു. 2006ൽ സർകാർ അധ്യാപകനായി വിരമിച്ച രാം പദാരത്ത് തന്റെ പണം മുഴുവൻ മരുമകളെ ഏൽപിച്ചിരുന്നു. ഭാര്യയ്ക്ക് ഒന്നും നൽകിയില്ല. വയോധികയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്', അംബേദ്കർ നഗർ പൊലീസ് സൂപ്രണ്ട് അജിത് സിൻഹ പറഞ്ഞു.

Keywords:  National, Lucknow, News, Top-Headlines, Latest-News, Uttar Pradesh, Husband, Woman, Killed, Crime, Investigates, Police, 74-Year-Old Woman killed man In Uttar Pradesh; Here Is Why.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia