Police Booked | സുന്ദരികളായ പെൺകുട്ടികളുമൊത്ത് സൗഹൃദം ആസ്വദിക്കാം എന്ന മോഹന വാഗ്ദാനത്തിൽ വീണ് 71 കാരൻ; നഷ്ടപ്പെട്ടത് 4.5 ലക്ഷം രൂപ; ഒടുവിൽ പൊലീസിൽ കേസ്

 


മുംബൈ: (www.kvartha.com) സുന്ദരികളായ പെൺകുട്ടികളുമൊത്ത് സൗഹൃദം ആസ്വദിക്കാം എന്ന മോഹന വാഗ്ദാനം നൽകി 71 കാരനായ വിരമിച്ച അക്കൗണ്ടന്റിൽ നിന്ന് 4.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇതുസംബന്ധിച്ച് മുംബൈ സംതാനഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

Police Booked | സുന്ദരികളായ പെൺകുട്ടികളുമൊത്ത് സൗഹൃദം ആസ്വദിക്കാം എന്ന മോഹന വാഗ്ദാനത്തിൽ വീണ് 71 കാരൻ; നഷ്ടപ്പെട്ടത് 4.5 ലക്ഷം രൂപ; ഒടുവിൽ പൊലീസിൽ കേസ്

പൊലീസ് പറയുന്നത് ഇങ്ങനെ: ചെറുപ്പക്കാരികളും സുന്ദരികളുമായ പെൺകുട്ടികളെ നൽകാമെന്ന് സന്ദേശങ്ങൾ അയച്ചാണ് വയോധികനെ വശീകരിച്ചത്. പെൺകുട്ടികളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ഫോൺ നമ്പറിൽ വിളിക്കാമെന്ന് അറിയിച്ച് ഒരു നമ്പർ സഹിതമാണ് ഇയാൾക്ക് സന്ദേശം ലഭിച്ചത്. ആ നമ്പറിൽ വിളിച്ച് 71 കാരൻ താത്‌പര്യം പ്രകടിപ്പിക്കുകയും ചെയ്തു.

മറുതലക്കൽ നിന്ന് 'സുന്ദരികളായ പെൺകുട്ടികളുടെ' അഞ്ചോ ആറോ ഫോട്ടോകൾ അയച്ചുകൊടുക്കുകയും, അവയിലൊന്നിനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിനുമുമ്പ്, ഫോട്ടോകൾ ലഭിക്കുന്നതിന് രജിസ്ട്രേഷൻ ഫീസായി 2,100 രൂപ ഈടാക്കിയിരുന്നു. പിന്നീട്, പെൺകുട്ടിയുമായി ഡേറ്റിംഗ് നടത്തുന്നതിനും ഹോട്ടൽ ചാർജുകൾക്കും മറ്റുമായി വിവിധ തുകകൾ ആവശ്യപ്പെടുകയും വയോധികൻ അതൊക്കെ വിളിച്ചയാൾക്ക് ഓൺലൈനായി കൈമാറുകയും ചെയ്തു. ഇത്തരത്തിൽ ഏപ്രിൽ നാല് വരെ ഏകദേശം 4.42 ലക്ഷം രൂപയാണ് ഇയാൾ അയച്ചുകൊടുത്തത്

രജിസ്ട്രേഷൻ തുകയ്ക്ക് ശേഷം നൽകുന്ന പണം തിരികെ നൽകാമെന്ന് വയോധികന് ഉറപ്പ് നൽകിയിരുന്നു. അതിനാലാണ്, അയാൾ അവർക്ക് പണം നൽകുന്നത് തുടർന്നത്, ബാങ്കിലെ പണം കാലിയായപ്പോൾ സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയാണ് തുക കൈമാറിയത്. മറുതലയ്ക്കൽ നിന്ന് വീണ്ടും വീണ്ടും പണം ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് താൻ തട്ടിപ്പിന് ഇരയായെന്ന് വയോധികന് മനസിലായത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. ഐപിസി സെക്ഷൻ 419, 420, ഐടി ആക്ടിലെ സെക്ഷൻ 66 (സി), (ഡി) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Keywords: News, National, Mumbai, Crime, Police, Case, Police Station, Photo, Registration, Fees, Online, Investigation, 71-year-old loses Rs 4.5 lakh to promise of 'beautiful girls'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia