അസുഖം ബാധിച്ച കൊച്ചുമകളെയും കൊണ്ട് എത്തിയ വൃദ്ധയെ ആശുപത്രിക്കുള്ളില്‍വെച്ച് ബലാത്സംഗം ചെയ്തു
Apr 30, 2021, 13:21 IST
ഭുവനേശ്വര്‍: (www.kvartha.com 30.04.2021) അസുഖം ബാധിച്ച കൊച്ചുമകളെയും കൊണ്ട് എത്തിയ വൃദ്ധയെ ആശുപത്രിക്കുള്ളില്‍വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. ഒഡീഷയിലെ ദേങ്കനാല്‍ ജില്ലാ ആശുപത്രിയില്‍വെച്ചാണ് 70കാരിക്ക് നേരെ ദാരുണസംഭവം ഉണ്ടായത്.
ആശുപത്രിയിലെ കരാര്‍ ജീവനക്കാരനായ ഒരാളും ചായക്കടയിലെ ജോലിക്കാരനും കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ജീവനക്കാര്‍ ആരെങ്കിലും ആക്രമണത്തില്‍ പ്രതിയാണെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി.
ചൊവ്വാഴ്ചയായിരുന്നു നടന്ന സംഭവത്തില്‍ ബുധനാഴ്ച പൊലീസില്‍ പരാതി ലഭിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. അസുഖം ബാധിച്ച കൊച്ചുമകളെയും കൊണ്ട് ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതാണ് വൃദ്ധ. മാതാപിതാക്കള്‍ ഇല്ലാത്തതിനാല്‍ മുത്തശ്ശിയാണ് കുട്ടിക്കൊപ്പം മൂന്നുദിവസമായി ആശുപത്രിയില്‍ നിന്നിരുന്നത്.
വെള്ളിയാഴ്ച വൈകിട്ട് ചായ മേടിക്കാന്‍ ആശുപത്രിക്ക് മുമ്പിലെ കടയിലെത്തിയ വൃദ്ധയെ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അവിടെനിന്ന് വൃദ്ധയെ വലിച്ചിഴച്ചുകൊണ്ടുപോയി നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ആശുപത്രി കെട്ടിടത്തില്‍വെച്ച് ബലാത്സംഗം ചെയ്തു. ആക്രമണത്തിന് ശേഷം വൃദ്ധയെ അവിടെ ഉപേക്ഷിച്ച് മൂന്നുപേരും രക്ഷപ്പെടുകയും ചെയ്തു.
അവശനിലയിലായ വൃദ്ധ തപ്പിത്തടഞ്ഞ് ആശുപത്രിയുടെ പ്രധാന കവാടത്തിലെത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ വൃദ്ധക്ക് അടിയന്തര ചികിത്സ നല്‍കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.