മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് പിതാവിനെ മകന് അടിച്ചുകൊന്നതായി പൊലീസ്
Mar 18, 2022, 16:28 IST
ADVERTISEMENT
ഉജ്ജയിന്‍: (www.kvartha.com 18.03.2022) മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് പിതാവിനെ മകന് അടിച്ചുകൊന്നതായി പൊലീസ്. മധ്യപ്രദേശിലെ ഉജ്ജയിനില്‍ നാനഖേഡ പൊലീസ് സ്റ്റേഷന് പരിധിയിലാണ് അതിദാരുണ സംഭവം. ഉജ്ജയിന്‍ സ്വദേശി മൂല്‍ചന്ദ് ആണ് കൊല്ലപ്പെട്ടത്.
മൂല്‍ചന്ദിനെ ബന്ധുക്കള്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. 70 കാരനെ കൊലപ്പെടുത്തിയ മകന് അജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിക്കാന്‍ മൂല്ചന്ദിനോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കാതിരുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് നാനഖേഡ പൊലീസ് ഇന്‍ചാര്‍ജ് ഒ പി അഹിര്‍ പറഞ്ഞു. പണം നല്‍കാത്തതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രായമുള്ള പിതാവിനെ അജയന് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്ന് അഹിര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

