പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത അശ്രദ്ധ: ഒറ്റയ്ക്ക് കിടത്തി ശീലിപ്പിക്കാന്‍ രക്ഷിതാക്കള്‍ കട്ടിലില്‍ കിടത്തിയ 7 മാസം പ്രായമുളള കുഞ്ഞ് കട്ടിലിന്റെയും കിടക്കയുടേയും ഇടയിലുളള വിടവില്‍ കുടുങ്ങി ദാരുണമായി മരിച്ചു

 


ADVERTISEMENT

സിംഗപ്പൂര്‍: (www.kvartha.com 09.10.2019) ഒറ്റയ്ക്ക് കിടത്തി ശീലിപ്പിക്കാന്‍ രക്ഷിതാക്കള്‍ കട്ടിലില്‍ കിടത്തിയ ഏഴു മാസം പ്രായമുളള കുഞ്ഞ് കട്ടിലിന്റെയും കിടക്കയുടേയും ഇടയിലുളള വിടവില്‍ കുടങ്ങി ദാരുണമായി മരിച്ചു. സിംഗപൂരില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. കുഞ്ഞിന്റെ പിതാവ് രാവിലെ കിടപ്പുമുറി തുറന്നപ്പോഴാണ് കുഞ്ഞ് കട്ടിലിന്റെ വിടവില്‍ തുങ്ങി കിടക്കുന്നത് കണ്ടത്.

അതേസമയം ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കാനാണ് വെറും ഏഴ് മാസം മാത്രം പ്രായമുളള പെണ്‍കുഞ്ഞിനെ ഒറ്റയ്ക്ക് കിടത്തിയത് എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കുഞ്ഞ് മരിക്കുന്നതിന് തലേ ദിവസം രാത്രി ഒന്‍പത് മണിക്ക് താന്‍ പുതപ്പ് മൂടി ഉറക്കിയിട്ടാണ് മുറിയില്‍ നിന്ന് മടങ്ങിയതെന്ന് അമ്മയും പറഞ്ഞു.

പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത അശ്രദ്ധ: ഒറ്റയ്ക്ക് കിടത്തി ശീലിപ്പിക്കാന്‍ രക്ഷിതാക്കള്‍ കട്ടിലില്‍ കിടത്തിയ 7 മാസം പ്രായമുളള കുഞ്ഞ് കട്ടിലിന്റെയും കിടക്കയുടേയും ഇടയിലുളള വിടവില്‍ കുടുങ്ങി ദാരുണമായി മരിച്ചു

രാവിലെ ഏഴ് മണിയോടെ കുഞ്ഞിന്റെ അച്ഛന്‍ മുറി തുറന്നപ്പോഴാണ് കിടക്കയുടെയും കട്ടിലിന്റെയും ഇടയ്ക്കുളള വിടവില്‍ കുഞ്ഞ് കിടക്കുന്നത് കണ്ടത്. അപ്പോള്‍ തന്നെ കുഞ്ഞിനെ പുറത്ത് എടുത്തെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പരിശോധിച്ച ഡോക്ടറും റിപ്പോര്‍ട്ട് ചെയ്തു. കുഞ്ഞ് ഉരുണ്ട് കട്ടിലിന്റെ വിടവില്‍ എത്തിയതാകാമെന്നും ഡോക്ടര്‍ പറയുന്നു.

എന്നാല്‍ കുഞ്ഞ് സ്വയം ഇരിക്കാറുണ്ടെന്നും ഇതിന് മുന്‍പും കട്ടിലിന്റെ വിടവില്‍ കുടങ്ങിയപ്പോള്‍ അവള്‍ തന്നെ തല ഊരി എടുക്കുകയും ചെയ്തിരുന്നുവെന്നും അമ്മ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 7-month-old baby dies from suffocation after being trapped between mattress and bed rail: Coroner,Singapore, News, Crime, Criminal Case, Lifestyle & Fashion, Baby, Dead, Report, Doctor, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia