കുട്ടികള്‍ക്കെതിരായ ലൈംഗിക ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച ഏഴു പേര്‍ പിടിയില്‍

 


ADVERTISEMENT

ഇരിട്ടി: (www.kvartha.com 27.06.2020) അന്താരാഷ്ട്ര ഏജന്‍സിയായ ഇന്റര്‍പോള്‍ നല്‍കിയ വിവരമനുസരിച്ച് കുട്ടികള്‍ക്കെതിരായ ലൈംഗിക ക്രൂരകൃത്യങ്ങള്‍ നിരോധിത സൈറ്റുകളില്‍ കയറി കാണുകയും ഇവ ഡൗണ്‍ലോഡ് ചെയ്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാക്കള്‍ പിടിയിലായി.

കഴിഞ്ഞ ലോക് ഡൗണ്‍ കാലത്ത് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും ചൂഷണ രംഗങ്ങളും ഇന്റര്‍നെറ്റിലെ ചില നിരോധിത സൈറ്റുകളില്‍ കയറി ഡൗണ്‍ലോഡ് ചെയ്ത് പ്രചരിപ്പിച്ച കണ്ണൂര്‍ ജില്ലക്കാരായ ഏഴുപേരാണ് അറസ്റ്റിലായത്. ഇതില്‍ രണ്ടു പേര്‍ക്ക് എതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയുടെ ഭാഗമായാണ് കണ്ണൂരിലും നടപടിയുണ്ടായത്.

കുട്ടികള്‍ക്കെതിരായ ലൈംഗിക ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച ഏഴു പേര്‍ പിടിയില്‍

ഒന്‍പത് ഇടങ്ങളിലായി ജില്ലയില്‍ സൈബര്‍ സെല്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. തലശ്ശേരി, മയ്യില്‍, മാലൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി, പേരാവൂര്‍ എന്നീ സ്റ്റേഷനുകളിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവരാണ് പിടിയിലായത്. ചില വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലാണെന്നും ഇതുമായി ബന്ധമുള്ളവരെ ഉടന്‍ പിടികൂടുമെന്നും സൈബര്‍ പൊലീസ് അന്വേഷണ സംഘം അറിയിച്ചു.

നിരോധിത പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ പ്രത്യേക വിഭാഗം തന്നെ ഇന്റര്‍പോളിനുണ്ട്. ഇവര്‍ നല്‍കുന്ന വിവര പ്രകാരം ഇത്തരം വ്യക്തികളെ നിരന്തരം നിരീക്ഷിച്ചതിന് ശേഷമാണ് നിയമനടപടികളിലേക്ക് പൊലീസ് നീങ്ങുന്നതെന്നാണ് സൂചന. കുട്ടികളുമായി ബന്ധമുള്ള ചില പേരുകളിലറിയപ്പെടുന്ന ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

Keywords:  7 Arrested for immoral activities, News, Local-News, Child Abuse, Arrested, Police, Social Network, Crime, Criminal Case, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia