മോഷ്ടാവെന്ന് സംശയിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 7 പേര്‍ കസ്റ്റഡിയില്‍; കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു

 


ADVERTISEMENT

പാലക്കാട്: (www.kvartha.com 23.02.2018) അട്ടപ്പാടിയില്‍ മോഷ്ടാവെന്ന് സംശയിച്ച് ആദിവാസി യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴുപേര്‍ കസ്റ്റഡിയില്‍. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പോലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തു. സാമൂഹിക മാധ്യമങ്ങളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ഹുസൈന്‍, അബ് ദുല്‍, കരീം, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. എന്നാല്‍ ബാക്കിയുള്ളവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മധുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളില്‍ ഉള്ളവരാണ് കസ്റ്റഡിയിലുള്ളതെന്ന് പാലക്കാട് എസ്.പി സൂചന നല്‍കി.

  മോഷ്ടാവെന്ന് സംശയിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 7 പേര്‍ കസ്റ്റഡിയില്‍; കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു

നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. മോഷ് ടാവെന്ന് ആരോപിച്ച് പിടികൂടിയെങ്കില്‍ അദ്ദേഹത്തെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു വേണ്ടത്. ജനക്കൂട്ടം നിയമം കൈയ്യിലെടുക്കരുതായിരുന്നു. കേസിന്റെ അന്വേഷണ ചുമതല തൃശൂര്‍ ഐ.ജി.എം.ആര്‍.അജിത്കുമാറിനാണ് . കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മോഷ്ടാവെന്ന് ആരോപിച്ച് ജനക്കൂട്ടം പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച മധുവെന്ന ആദിവാസി യുവാവാണ് മരിച്ചത്. പ്രദേശത്തെ കടകളില്‍ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ്‌വരയില്‍ നിന്നാണ് നാട്ടുകാര്‍ മധുവിനെ പിടികൂടിയത്. പിടികൂടിയതിന് പിന്നാലെ മര്‍ദനവും തുടങ്ങി. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദനം.

സംഭവമറിഞ്ഞ് പോലീസെത്തുമ്പോള്‍ മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു മധു. പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോകും വഴി തന്നെ മധു അസ്വസ്ഥതകള്‍ കാണിക്കാന്‍ തുടങ്ങി. ഇതിനിടെ ഛര്‍ദിച്ച് അവശനിലയിലായ മധുവിനെ കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച ഉച്ചയോടെ മുക്കാലിക്കു സമീപമാണു ദാരുണമായ സംഭവം നടന്നത്. നാളുകളായി താവളത്തിനും മുക്കാലിക്കും ഇടയിലുള്ള പ്രദേശത്തു കടകളില്‍നിന്നു ഭക്ഷ്യവസ്തുക്കള്‍ മോഷണം പോകുന്നതു പതിവാണെന്ന പരാതി ഉയര്‍ന്നിരുന്നു. കടകളിലെ സിസിടിവി ദൃശ്യത്തില്‍നിന്നു മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിരുന്നു. ഇതിനോടു സാദൃശ്യമുള്ളതിനെ തുടര്‍ന്നാണ് മധുവിനെ നാട്ടുകാര്‍ ചോദ്യം ചെയ്തത്. മനോരോഗ ലക്ഷണത്തോടെ മുഷിഞ്ഞ വസ്ത്രങ്ങളുമായി അലഞ്ഞു തിരിഞ്ഞ് നടക്കുന്ന യുവാവ് വനത്തിലെ പാറയിടുക്കിലാണ് കഴിഞ്ഞിരുന്നത്.

Keywords: Tribal youth beaten to death in Attappady, palakkad, News, Crime, Criminal Case, Police, Local-News, Allegation, Social Network, Custody, Probe, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia