Killed | '22 കാരനായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ പ്രായപൂര്‍ത്തിയാകാത്ത 6 പേര്‍ നടുറോഡില്‍ കുത്തിക്കൊന്നു'; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇന്‍ഡോര്‍: (www.kvartha.com) ഡിസംബര്‍ 31 ന് മധ്യപ്രദേശിലെ ഭാവര്‍കുവാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. ശിവപുരി സ്വദേശിയായ ആയുഷ് ഗുപ്ത (22) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം ചായ കുടിക്കാന്‍ പോയ വിദ്യാര്‍ഥിയെ വാക്ക് തര്‍ക്കത്തിനൊടുവില്‍ ചില കൗമാരക്കാര്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരും പ്രായപൂര്‍ത്തിയാകാത്തവരാണ്.
    
Killed | '22 കാരനായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ പ്രായപൂര്‍ത്തിയാകാത്ത 6 പേര്‍ നടുറോഡില്‍ കുത്തിക്കൊന്നു'; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ആറ് പേര്‍ റോഡ് തടസം ഉണ്ടാക്കിയതിനെ തുടര്‍ന്ന് അതുവഴി വന്ന ആയുഷ് ഗുപ്ത അവരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഇതേത്തുടര്‍ന്ന് ഇവര്‍ കത്തി കൊണ്ട് കഴുത്തില്‍ കുത്തുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവമെന്നാണ് വിവരം. ആയുഷ് ഗുപ്തയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നു.

സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു, ഇതിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Keywords:  Latest-News, Madhya Pradesh, Top-Headlines, Crime, Assault, Murder, Video, Viral,Social-Media, Killed, Arrested, 6 minors killed 22-year-old engineering student, video surfaces.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia