Man arrested | ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന് പരാതി; 58കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ 58 കാരനെ പൂനെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ അമ്മ മുണ്ഡ്വ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. അങ്കുഷ് തക്മോഗെ എന്നയാളാണ് പിടിയിലായത്.
               
Man arrested | ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന് പരാതി; 58കാരന്‍ അറസ്റ്റില്‍

എഫ്ഐആര്‍ പ്രകാരം പരാതിക്കാരി ഘോര്‍പഡെയിലെ ഒരു റസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ വീട്ടുവേലക്കാരിയായി ജോലി ചെയ്യുന്നു. ഭിന്നശേഷിക്കാരിയായ മകളോടൊപ്പം (24) താമസിക്കാനായി ഒരു മുറി സൊസൈറ്റി അവർക്ക് നല്‍കിയിരുന്നു. തക്മോഗെ ഇരയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും അവളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

മകള്‍ ആറുമാസം ഗര്‍ഭിണിയാണെന്ന വിവരം അടുത്തിടെയാണ് പരാതിക്കാരി അറിയുന്നതെന്നാണ് പറയുന്നത്. ബലാത്സംഗം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ വകുപ്പുകള്‍ പ്രകാരമാണ് തക്മോഗെയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Keywords:  Latest-News, National, Arrested, Assault, Crime, Molestation, Complaint, Police, Maharashtra, Woman, Top-Headlines, 58-year-old man arrested for ‘assaulting’ woman with special needs, leaving her pregnant.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia