ചിറയിന്‍കീഴില്‍ വീണ്ടും വന്‍ നിരോധിത ലഹരിമരുന്ന് വേട്ട; വധശ്രമ, പോക്‌സോ കേസുകളിലെ പ്രതികള്‍ ഉള്‍പെടെ 5പേര്‍ അറസ്റ്റില്‍; പിടികൂടിയത് അന്താരാഷ്ട്ര മാര്‍കെറ്റില്‍ ലക്ഷങ്ങള്‍ വിലവരുന്ന 62 ഗ്രാം എം ഡി എം എയും കഞ്ചാവും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.09.2021) ചിറയിന്‍കീഴില്‍ വീണ്ടും വന്‍ നിരോധിത ലഹരിമരുന്ന് വേട്ട. വധശ്രമ, പോക്‌സോ കേസുകളിലെ പ്രതികള്‍ ഉള്‍പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. പിടികൂടിയത് അന്താരാഷ്ട്ര മാര്‍കെറ്റില്‍ ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത സിന്തറ്റിക് ഡ്രഗ്‌സ് ആയ 62 ഗ്രാം എം ഡി എം എയും രണ്ടുകിലോയിലധികം കഞ്ചാവുമെന്ന് പൊലീസ് പറഞ്ഞു.

ചിറയിന്‍കീഴില്‍ വീണ്ടും വന്‍ നിരോധിത ലഹരിമരുന്ന് വേട്ട; വധശ്രമ, പോക്‌സോ കേസുകളിലെ പ്രതികള്‍ ഉള്‍പെടെ 5പേര്‍ അറസ്റ്റില്‍; പിടികൂടിയത് അന്താരാഷ്ട്ര മാര്‍കെറ്റില്‍ ലക്ഷങ്ങള്‍ വിലവരുന്ന 62 ഗ്രാം എം ഡി എം എയും കഞ്ചാവും

തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും , ചിറയിന്‍കീഴ് പൊലീസും ചേര്‍ന്നാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. ചിറയിന്‍കീഴ്, കിഴുവിലം വില്ലേജില്‍ മുടപുരം എന്‍ ഇ എസ് ബ്ലോകിലെ സജീവ് മുന്ന(28) , കിഴുവിലം വില്ലേജില്‍ മുടപുരം ഡീസന്റ് മുക്കില്‍ മുബാറക് (28) , കിഴുവിലം വില്ലേജില്‍ , മുടപുരം ഡീസന്റ് മുക്കിലെ നിയാസ് ( 24), കിഴുവിലം വില്ലേജില്‍ ,മുടപുരം ഡീസന്റ് മുക്കിലെ ഗോകുല്‍ എന്ന കണ്ണന്‍ ( 23), കടകംപള്ളി വില്ലേജില്‍ കരിക്കകത്തെ അഖില്‍ ഫെര്‍ണാണ്ടസ് (23) എന്നിവരാണ് പിടിയിലായത്. ഇവര്‍ ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.

മാസ വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളിലാണ് ഇത്തരം സംഘങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ലഹരിവസ്തുക്കള്‍ കേരളത്തില്‍ എത്തിക്കുന്നത്. ബെന്‍ഗ്ലൂറില്‍ നിന്നും കാര്‍ മാര്‍ഗമാണ് ലഹരി വസ്തുക്കള്‍ ഇവര്‍ കൊണ്ടുവന്നത് . ഇതിന് മുമ്പും നിരവധി തവണ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി വസ്തുക്കള്‍ കേരളത്തില്‍ എത്തിച്ചിട്ടുണ്ടെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.

ലഹരി മാഫിയ സംഘത്തിനിടയില്‍ 'എം' എന്ന് രഹസ്യകോഡായി അറിയപ്പെടുന്ന എം ഡി എം എ ക്രിസ്റ്റല്‍ രൂപത്തില്‍ ഉള്ള മാരകമായ സിന്തറ്റിക് ലഹരി പദാര്‍ഥമാണ്.ഉപരി പഠനത്തിനും , ജോലിക്കുമെന്ന പേരില്‍ ബെന്‍ഗ്ലൂറില്‍ താമസമാക്കിയ ചിലരുടെ സഹായത്തോടെയാണ് ലഹരി മാഫിയ കേരളത്തിലേക്ക് ഇത്തരം ലഹരി വസ്തുക്കള്‍ എത്തിച്ച് കൊണ്ടിരിക്കുന്നത്. ഇവരെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.

വധശ്രമം അടക്കമുള്ള ക്രിമിനല്‍ കേസുകളിലെയും, കഞ്ചാവ് കടത്ത് കേസുകളിലേയും പ്രതികളാണ് ഇപ്പോള്‍ പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ കഴിഞ്ഞ ആറ് മാസമായി ജില്ലാ ലഹരി വിരുദ്ധ സേനയുടെ നിരീക്ഷണത്തില്‍ ആയിരുന്നു.

Keywords:  5 arrested, ganja seized, Thiruvananthapuram, News, Crime, Criminal Case, Police, Arrested, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia