ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളുടെ വിവാഹമോചനത്തെച്ചൊല്ലി തര്‍ക്കം; 43കാരന്‍ ഭാര്യയെയും ഭാര്യാപിതാവിനെയും തലക്കടിച്ച് കൊന്നു
May 9, 2021, 11:00 IST
ചെന്നൈ: (www.kvartha.com 09.05.2021) റോയപ്പേട്ടയിലെ അമീര്‍ മഹലിന് സമീപം ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളുടെ വിവാഹമോചനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 43കാരന്‍ ഭാര്യയെയും ഭാര്യാപിതാവിനെയും തലക്കടിച്ച് കൊന്നു. 43കാരനായ അബ്ദുല്‍ ഖാദറാണ് പ്രഷര്‍ കുകര്‍ കൊണ്ട് രണ്ടുപേരെയും തലക്കടിച്ച് കൊന്നത്. കൗസിനിഷ (50), മുസഫര്‍ (80) എന്നിവരാണ് കൊല്ലപ്പെട്ടത്.
അബ്ദുല്‍ ഖാദറും കൗസിനിഷയും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. കൗസിനിഷക്ക് നേരെത്തെയുള്ള വിവാഹത്തില്‍ ഒരു മകളുണ്ട്. അടുത്തിടെ അബ്ദുല്‍ ഖാദറിന്റെ അകന്ന ബന്ധുവുമായി മകളുടെ വിവാഹം നടത്തിയിരുന്നു. എന്നാല്‍, ദമ്പതികള്‍ ഇപ്പോള്‍ പിരിഞ്ഞാണ് കഴിയുന്നത്. പിരിഞ്ഞ് ജീവിക്കുന്നത് ശരിയല്ലെന്നും ഭര്‍ത്താവുമൊന്നിച്ച് ജീവിക്കണമെന്നും ഇടയ്ക്കിടെ അബ്ദുല്‍ ഖാദര്‍ ഭാര്യയുടെ മകളോട് പറയാറുണ്ടായിരുന്നു.
ഇക്കാര്യത്തില്‍ ശനിയാഴ്ച വൈകുന്നേരം മദ്യപിച്ചെത്തിയ ഇയാള്‍ കൗസിനിഷയുമായി വഴക്ക് ആരംഭിച്ചു. തര്‍ക്കത്തിനിടെ അബ്ദുല്‍ ഖാദര്‍ കുകറിന്റെ മൂടി എടുത്ത് ഭാര്യയുടെ തലക്കടിച്ച് ആക്രമിക്കുകയായിരുന്നു. ഇതിനിടെ തടയാന്‍ ശ്രമിച്ച ഭാര്യാ പിതാവിനെയും ആക്രമിക്കുകയായിരുന്നു.
സംഭവശേഷം സ്ഥലത്തുനിന്നും മുങ്ങിയ പ്രതിക്കായി സം ബസാര്‍ പൊലീസ് തെരച്ചില്‍ കേസെടുത്ത് ആരംഭിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.