100 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 40കാരനെ ദമ്പതികള്‍ കുത്തിക്കൊന്നു
May 17, 2021, 10:35 IST
ന്യൂഡെല്‍ഹി: (www.kvartha.com 17.05.2021) 100 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 40കാരനെ ദമ്പതികള്‍ കുത്തിക്കൊന്നു. ഡെല്‍ഹിയിലാണ് ദാരുണ സംഭവം. മംഗോള്‍പുരി സ്വദേശിയായ അജീത് എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളിലൊരാളായ രേഷ്മയെ അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ജിതേന്ദര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് സംഭവം. കടംവാങ്ങിയ നൂറു രൂപ തിരിച്ചുനല്‍കാന്‍ ഞായറാഴ്ച ജിതേന്ദര്‍ അജീതിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് വഴക്കില്‍ കലാശിക്കുകയും അജീത് ജിതേന്ദറിനെ മര്‍ദിക്കുകയുമായിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങിയ ജിതേന്ദര്‍ ഭാര്യയോടൊപ്പം കത്തിയുമായി തിരിച്ചെത്തി അജീതിനെ കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ജിതേന്ദര്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
അജീതിനെ പിതാവ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വലതു കാല്‍മുട്ടിന് സമീപം ആഴത്തിലുള്ള മുറിവിനെ തുടര്‍ന്ന് ചോര വാര്‍ന്നാണ് മരണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.