Court Verdict | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിലെ പ്രതിക്ക് 4 വര്‍ഷം തടവും പിഴയും
Oct 31, 2023, 22:46 IST
ADVERTISEMENT
മട്ടന്നൂര്‍: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിയെ നാല് വര്‍ഷം തടവിനും 25,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ എ കെ വിജേഷിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി മട്ടന്നൂര്‍ അതിവേഗത കോടതി ജഡ്ജ് അനിറ്റ് ജോസഫ് ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണം. പിഴ തുകയില്‍ വീഴ്ച വരുത്തിയാല്‍ അധിക തടവ് അനുഭവിക്കണം.
2020 ഒക്ടോബര്‍ നാലി ന് വൈകുന്നേരം പൊതുവഴിയിലൂടെ നടന്നുപോവുകയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി തന്റെ സ്കൂടറില്‍ പിന്തുടര്ന്ന് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. മട്ടന്നൂര്‍ എസ് ഐ ആയിരുന്ന ഷിബു എഫ് പോളാണ് കേസ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി വി ഷീന ഹാജരായി.

Keywords: Court Verdict, Crime, Police, Kerala News, Kannur News, Molestation, Court Order, POCSO case, 4 years imprisonment and fine for accused in POCSO case.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.