Girl fighting for life | അച്ഛന്റെ വിചിത്ര ആചാരം; 4 വയസുകാരി ജീവനുവേണ്ടി മല്ലിടുന്നു
Jun 16, 2022, 18:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നെല്ലൂര്‍: (www.kvartha.com) അച്ഛന് നടത്തിയ വിചിത്രമായ ആചാരത്തെ തുടര്‍ന്ന് നാല് വയസുകാരി ജീവനുവേണ്ടി മല്ലിടുന്നതായി റിപോർട്. ആന്ധ്രയിലെ ആത്മകൂര്‍ മുനിസിപല്‍ പരിധിയിലെ പേരാറെഡ്ഡിപള്ളി ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. ശ്വാസംമുട്ടി ഉറക്കെ കരയുകയും തുടര്‍ന്ന് ബോധംകെട്ടു വീഴുകയും ചെയ്യുമ്പോഴും ദൈവത്തെ പ്രീതിപ്പെടുത്താനുള്ള വിചിത്രമായ ആചാരത്തിന്റെ ഭാഗമായി അച്ഛന് നാലുവയസുകാരിയായ മകളെ കുങ്കുമവും മഞ്ഞളും കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് ആരോപണം.
പൊലീസ് പറയുന്നത് ഇങ്ങനെ: 'കാന്ദ്ര വേണുഗോപാല്‍-യാമിനി ദമ്പതികള്‍ക്ക് ജനിച്ച ഇരട്ടക്കുട്ടികളില്‍ ഒരാളായ പുനര്വികയാണ് ചികിത്സയില്‍ കഴിയുന്നത്. പൂര്‍വിക ആണ് അവളുടെ സഹോദരി. രക്ഷിതാക്കള്‍ നല്കിയ ഒരു തുണ്ട് ഭൂമിയില്‍ കൃഷിയിറക്കുന്നതിനായി യാമിനി ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരട്ടക്കുട്ടികളോടൊപ്പം എഎസ് പേട്ട മണ്ഡലത്തിലെ കുപ്പാരപ്പാടത്തുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോയത്. വേണുഗോപാല്‍ ചൊവ്വാഴ്ച രാത്രി യാമിനിയുടെ വീട്ടിലെത്തി കുട്ടികളെ തിരികെ കൊണ്ടുവന്നു.
അദ്ദേഹം ബുധനാഴ്ച രാവിലെ മുതല്‍ വീടുമുഴുവന്‍ കുങ്കുമവും മഞ്ഞളും വിതറി വിചിത്രമായ ചടങ്ങുകള്‍ നടത്താന്‍ തുടങ്ങി. വേണുഗോപാല്‍ പുനര്വികയുടെ വായില്‍ കുറച്ച് കുങ്കുമവും മഞ്ഞളും വെച്ചുകൊടുത്തു, അത് വലിച്ചെടുക്കാന്‍ നിര്‍ബന്ധിച്ചു. കഴുത്തിന്റെ പിന്‍ഭാഗം അയാള്‍ ഞെരിച്ചപ്പോള്‍ പെണ്‍കുട്ടി ഉറക്കെ കരഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി അബോധാവസ്ഥയിലായി.
വേണുഗോപാലിന്റെ അമ്മ മുറിയിലേക്ക് ഓടി, ബഹളം വെച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തി പുനര്വികയെ ആത്മകൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ നിന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി വേണുഗോപാലിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് പെണ്‍കുട്ടിയെ നെല്ലൂരിലെ അപോളോ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ ബന്ധുക്കളോട് നിര്‍ദേശിച്ചു. അവിടെയെത്തി, പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായതിനാല്‍ ഡോക്ടര്‍മാര്‍ ചെന്നൈയിലെ അവരുടെ ആശുപത്രിയിലേക്ക് മാറ്റി'.
കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടില്‍ വിചിത്രമായ ആചാരങ്ങളാണ് വേണുഗോപാല്‍ നടത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആത്മകൂര്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Keywords: Latest-News, National, Andhra Pradesh, Top-Headlines, Assault, Crime, Complaint, Police, Health, Treatment, 4-year-old girl fighting for life after father performed weird rituals.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.