SWISS-TOWER 24/07/2023

പള്ളനാട്ടില്‍ യുവാവിനെ സംഘം ചേര്‍ന്ന് കാപ്പിക്കമ്പുകൊണ്ട് മര്‍ദിച്ചെന്ന പരാതിയില്‍ 4 സഹോദരിമാരുടെ പേരില്‍ വധശ്രമത്തിന് കേസ്; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മറയൂര്‍ : (www.kvartha.com 26.09.2021) പള്ളനാട്ടില്‍ യുവാവിനെ സംഘംചേര്‍ന്ന് മര്‍ദിച്ചെന്ന കേസില്‍ നാല് സഹോദരിമാരുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. പ്രദേശവാസികളായ ജയറാണി (42), ജമുന (42), വൃന്ദ (40), ഷൈലജ (34) എന്നിവരുടെ പേരിലാണ് കേസെടുത്തത്. മറയൂര്‍ ബാബുനഗര്‍ സ്വദേശി മോഹന്‍രാജിനെ (40) മര്‍ദിച്ചെന്ന പരാതിയിലാണ് കേസ്. ഇദ്ദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദിച്ചെന്ന് ആരോപിക്കുന്ന സ്ത്രീകളും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Aster mims 04/11/2022

പള്ളനാട്ടില്‍ യുവാവിനെ സംഘം ചേര്‍ന്ന് കാപ്പിക്കമ്പുകൊണ്ട് മര്‍ദിച്ചെന്ന പരാതിയില്‍ 4 സഹോദരിമാരുടെ പേരില്‍ വധശ്രമത്തിന് കേസ്; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍

വെള്ളിയാഴ്ച മൂന്നുമണിക്കാണ് സംഭവം. സ്ഥലതര്‍ക്കം മൂലമുണ്ടായ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മോഹന്‍രാജിനെ നാലുപേരും ചേര്‍ന്ന് കാപ്പിക്കമ്പുകൊണ്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേസെടുത്തത്. യുവതികളും സമീപവാസികളുമായി സ്ഥല തര്‍ക്കം ഉണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിക്കുവാന്‍ അയല്‍വാസികളെ മോഹന്‍രാജ് സഹായിച്ചിരുന്നു.

ശനിയാഴ്ച ദേവികുളം കോടതിയില്‍ നിന്ന് അഭിഭാഷക കമിഷനും അഭിഭാഷകനും എത്തുന്നത് കാത്തുനില്ക്കുമ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. മോഹന്‍രാജിന്റെ കൂടെയുണ്ടായിരുന്ന രൂപനെയാണ് യുവതികള്‍ ആക്രമിച്ചത്. ഇത് തടയാന്‍ ചെന്ന തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് മോഹന്‍രാജ് പറയുന്നു. സംഘര്‍ഷം നടക്കുന്നതിനിടയില്‍ കമിഷനും അഭിഭാഷകനുമാണ് മോഹന്‍രാജിനെ ആശുപത്രിയില്‍ കൊണ്ടുപോയത്.

Keywords:  4 sisters charged with attempted murder in Pallanad, Idukki, News, Local News, Crime, Criminal Case, Murder case, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia