Shot Dead | മുംബൈ-ജയ്പുര്‍ തീവണ്ടിയില്‍ 4 യാത്രക്കാര്‍ വെടിയേറ്റ് മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

 


ജയ്പുര്‍: (www.kvartha.com) ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍വെച്ച് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ നാല് യാത്രക്കാരെ വെടിവച്ചു കൊന്നതായി റിപോര്‍ട്. പുലര്‍ചെ (31.07.2023) ജയ്പുര്‍-മുംബൈ എക്‌സ്പ്രസിന്റെ ബി5 കോചില്‍വെച്ചായിരുന്നു അപ്രതീക്ഷിത സംഭവം നടന്നത്. 

ട്രെയിന്‍ മുംബൈയിലേക്ക് പോകുന്നതിനിടെ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ യാത്രക്കാര്‍ക്കുനേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ട്രെയിന്‍ ബോറിവലിക്കും മിരാ റോഡിനും ഇടയില്‍ ആയിരുന്നപ്പോഴാണ് സംഭവമെന്നാണ് റിപോര്‍ട്. അക്രമിയെ ആയുധസഹിതം പിടികൂടി.

കോണ്‍സ്റ്റബിളിന്റെ സഹപ്രവര്‍ത്തകനും മൂന്നു യാത്രക്കാരുമാണ് മരിച്ചത്. വെടിവയ്പില്‍ നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റു. അക്രമി ട്രെയിനിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ക്കുനേരെയാണ് വെടിവച്ചതെന്നാണ് സൂചന. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Shot Dead | മുംബൈ-ജയ്പുര്‍ തീവണ്ടിയില്‍ 4 യാത്രക്കാര്‍ വെടിയേറ്റ് മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍


Keywords:  News, National, National-News, Crime, Crime-News, Mumbai,  Shot Dead, Railway Protection Force Constable, Jaipur-Mumbai Train, 4 Shot Dead By Railway Protection Force Constable On Jaipur-Mumbai Train.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia