Arrested | 'ട്രേഡിങിനായി നിക്ഷേപിച്ച പണം തിരികെ നൽകിയില്ല'; യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ സൈനികൻ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
May 4, 2024, 11:39 IST
തേനി (തമിഴ്നാട്): (KVARTHA) ട്രേഡിങിനായി നിക്ഷേപിച്ച പണം തിരികെ നല്കാത്തതിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ സൈനികൻ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. തേനി പള്ളപ്പെട്ടി സ്വദേശി രാജപ്രഭു (29) വിനെ തട്ടി കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ജമ്മുവിലെ ഉത്തംപൂരിൽ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന മധുര ജില്ലയിലെ സോന്ത കുരളരശൻ (24),സുഹൃത്തുക്കളായ സോന്ത സെൽവപാണ്ടി (26), സോന്ത നാഗരാജ് (21), വിഘ്നേഷ് (20) എന്നിവരാണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നത് ഇങ്ങനെ: 'കുരളരശൻ സ്വകാര്യ ട്രേഡിങ് സ്ഥാപനത്തിൽ രാജപ്രഭു മുഖേന ആറുലക്ഷം രൂപ നിക്ഷേപിച്ചതായി പറയുന്നു. നല്കിയ പണവും ലാഭ വിഹിതവും മടക്കി നൽകാൻ രാജപ്രഭുവിനോട് പല തവണ ആവശ്യപ്പെട്ടുവെങ്കിലും പണം നൽകാൻ രാജ പ്രഭു തയ്യാറായില്ല. ഇതിൽ പ്രകോപിതനായ കുരളരശൻ സുഹൃത്തുക്കളെയും കൂട്ടി മാർച്ച് 29ന് പള്ളപ്പട്ടി-കൊടുവിലാർപട്ടി റോഡിൽ എത്തി.
ഈ സമയം ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന രാജപ്രഭുവിനെ തടഞ്ഞുനിർത്തി വാനിൽ തട്ടിക്കൊണ്ടുപോയി താരാപുരത്തിന് സമീപത്തെ കോഴി ഫാമിൽ പൂട്ടിയിട്ടു. ഇവിടെ നിന്ന് രക്ഷപ്പെട്ട രാജപ്രഭു പളനിസെട്ടിപ്പെട്ടി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു'.
Keywords: News, National, Theni, Crime, Police, Youth, Case, Soldier, Arrest, Police Station, Complaint, 4 people, including soldier, arrested in case of abducting.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.