Died | വിവാഹത്തിനിടെ തര്‍ക്കം; 'കാര്‍ അതിഥികള്‍ക്ക് നേരെ ഇടിച്ചുകയറ്റി'; 4 പേര്‍ക്ക് ദാരുണാന്ത്യം; 4 പേര്‍ ഗുരുതരാവസ്ഥയില്‍

 


മാഡ്രിഡ്: (www.kvartha.com) സ്‌പെയിനില്‍ വിവാഹത്തിനെത്തിയവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കാര്‍ ഇടിച്ച് കയറ്റിയതിനെ തുടര്‍ന്ന് നാല് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും നാലാമനായി തിരച്ചില്‍ നടത്തുകയാണെന്നും ദേശീയ പൊലീസ് വക്താവിനെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട് ചെയ്തു.
             
Died | വിവാഹത്തിനിടെ തര്‍ക്കം; 'കാര്‍ അതിഥികള്‍ക്ക് നേരെ ഇടിച്ചുകയറ്റി'; 4 പേര്‍ക്ക് ദാരുണാന്ത്യം; 4 പേര്‍ ഗുരുതരാവസ്ഥയില്‍

മാഡ്രിഡില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ടോറെജോണ്‍ ഡി അര്‍ഡോസില്‍ വിവാഹം നടന്ന റെസ്റ്റോറന്റിന് മുന്നില്‍ പുലര്‍ചെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തര്‍ക്കത്തിനൊടുവില്‍ ഒരു കാര്‍ വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് നേരെ ഇടിച്ചുകയറ്റുകയും പിന്നീട് വേഗത്തില്‍ പോവുകയും ചെയ്തതായാണ് റിപോര്‍ട്.

ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന വാഹനം സംഭവസ്ഥലത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തിയതായും അതില്‍ ഉണ്ടായിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. ഇവര്‍ അച്ഛനും രണ്ട് മക്കളുമാണെന്നാണ് വിവരം.

Keywords:  Latest-News, World, Top-Headlines, France, Murder, Crime, Assault, Died, Injured, Wedding, Police, 4 Died After Car Hits Guests Following Fight At Wedding In Spain.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia