മിഠായി കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ 3 പേരടക്കം 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം; വിഷം കലര്‍ന്നതായി സംശയം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Mar 23, 2022, 17:10 IST
ലക്‌നൗ: (www.kvartha.com 23.03.2022) വിഷം കലര്‍ന്ന മിഠായി കഴിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ തല്‍ക്ഷണം മരിച്ചതായി റിപോര്‍ട്. ഉത്തര്‍പ്രദേശിലെ ഖുഷി നഗറിലാണ് പരിസരവാസികളെ നടുക്കിയ സംഭവം. രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്.
മിഠായികള്‍ കുട്ടികളുടെ വീടിന് മുന്നിലേക്ക് ആരോ എറിയുകയായിരുന്നുവെന്നും ഇതെടുത്തു കഴിച്ച കുട്ടികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു. മരിച്ചവരില്‍ മൂന്നു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടികളുടെ കുടുംബത്തിന് സഹായമെത്തിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
കുട്ടികളെ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് വളരെ വേഗത്തില്‍ വിവരം അറിയിച്ചിട്ടും ആംബുലന്‍സ് വരാന്‍ വൈകിയെന്നും ഇത് മരണകാരണമായിട്ടുണ്ടാവാമെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.