ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയോട് വിവാഹാഭ്യര്‍ഥന; ഇഷ്ടക്കേട് തുറന്നു പറഞ്ഞതോടെ 38കാരിയെ കുത്തിപ്പരുക്കേല്‍പിച്ചു; 32കാരന്‍ പിടിയില്‍
Jul 25, 2021, 09:39 IST
വൈക്കം: (www.kvartha.com 25.07.2021) വിവാഹാഭ്യര്‍ഥന നിരസിച്ച 38കാരിയെ 32കാരന്‍ കുത്തിപ്പരുക്കേല്‍പിച്ചു. ബ്രഹ്മമംഗലം ചാലിങ്കല്‍ ചെമ്പകശേരില്‍ വീട്ടില്‍ മഞ്ജുവിമാണ് (38) കുത്തേറ്റത്. സംഭവത്തില്‍ എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കാരിത്തടത്തില്‍ വീട്ടില്‍ ജിനീഷിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു.
22ന് വൈകിട്ട് 6ന് ബ്രഹ്മമംഗലം ക്ഷേത്രത്തിനു സമീപത്തു വെച്ചാണ് സംഭവം. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന മഞ്ജു വീട്ടിലേക്കു നടന്നു പോകുന്നതിനിടെ ബൈകിലെത്തിയ ജിനീഷ് കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നട്ടെല്ലിനു താഴെയാണ് യുവതിക്ക് കുത്തേറ്റത്. ആക്രമണത്തിന് ശേഷം ഇയാള്‍ കടന്നുകളഞ്ഞു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് മഞ്ജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതിയുടെ നില ഗുരുതരമായതിനാല്‍ പിന്നീട് കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. തലയോലപ്പറമ്പ് എസ് എച് ഒ ബിന്‍സ് ജോസഫ്, എസ് ഐ എന്‍ ജി സിവി, പി എസ് സുധീരന്‍ എന്നിവരടങ്ങുന്ന സംഘമാണ് ജിനീഷിനെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.