Arrested | 'ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 35 കഷ്ണങ്ങളാക്കി 18 ദിവസങ്ങളിലായി വിവിധയിടങ്ങളിൽ തള്ളി; ശരീരഭാഗങ്ങൾ വലിച്ചെറിയാൻ പുറത്തിറങ്ങിയിരുന്നത് പുലർചെ 2 മണിക്ക്'; ഞെട്ടിക്കുന്ന സംഭവം പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഞെട്ടിക്കുന്ന സംഭവത്തിൽ യുവാവ് തന്റെ ലിവ്-ഇൻ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം 35 കഷ്ണങ്ങളാക്കി 18 ദിവസത്തിനുള്ളിൽ ഡെൽഹിയിലെ വിവിധ പ്രദേശങ്ങളിൽ തള്ളിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എല്ലാ ദിവസവും പുലർചെ രണ്ട് മണിക്ക് ശരീരഭാഗങ്ങൾ വലിച്ചെറിയാൻ ഇദ്ദേഹം പുറത്തിറങ്ങിയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
          
Arrested | 'ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 35 കഷ്ണങ്ങളാക്കി 18 ദിവസങ്ങളിലായി വിവിധയിടങ്ങളിൽ തള്ളി; ശരീരഭാഗങ്ങൾ വലിച്ചെറിയാൻ പുറത്തിറങ്ങിയിരുന്നത് പുലർചെ 2 മണിക്ക്'; ഞെട്ടിക്കുന്ന സംഭവം പുറത്ത്

പൊലീസ് പറയുന്നത് ഇങ്ങനെ

'മെയ് 18 ന് തർക്കമുണ്ടായതിനെ തുടർന്ന് അഫ്‌ത്വാബ് അമീൻ പൂനവല്ല എന്ന യുവാവ് തന്റെ ലിവ്-ഇൻ പങ്കാളിയായ ശ്രദ്ധ (26) യെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് ഇയാൾ യുവതിയുടെ ശരീരം 35 കഷ്ണങ്ങളാക്കി മുറിക്കുകയും അവ സൂക്ഷിക്കാൻ ഒരു ഫ്രിഡ്ജ് വാങ്ങുകയും ചെയ്തു. അടുത്ത 18 ദിവസത്തിനുള്ളിൽ യുവാവ് ഡെൽഹിക്ക് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ മൃതദേഹം അവശിഷ്ടങ്ങൾ തള്ളി.

ശ്രദ്ധ മുംബൈയിലെ ഒരു മൾടിനാഷണൽ കംപനിയുടെ കോൾ സെന്ററിലാണ് ജോലി ചെയ്തിരുന്നത്, അവിടെ വെച്ചാണ് അഫ്‌ത്വാബിനെ കണ്ടുമുട്ടിയത്. ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തു. ഇവരുടെ ബന്ധം വീട്ടുകാർ അംഗീകരിക്കാത്തതിനെ തുടർന്ന് കമിതാക്കൾ ഒളിച്ചോടി ഡെൽഹിയിലെ മെഹ്‌റൗലിയിലെ ഒരു ഫ്‌ലാറ്റിൽ താമസം തുടങ്ങി. ബന്ധുക്കളുടെ സ്ഥിരമായി ഫോണിലൂടെ സംസാരിച്ചിരുന്ന ശ്രദ്ധ, വൈകാതെ ഫോൺ കോളുകൾ എടുക്കാതെ ആയതോടെ ബന്ധുക്കളിൽ സംശയം ഉടലെടുത്തു. നവംബർ എട്ടിന് മകളെ കാണുന്നതിനായി പിതാവ് വികാസ് മദൻ ഡെൽഹിയിലെത്തി.

ഫ്‌ലാറ്റിലെത്തിയപ്പോൾ പൂട്ടിയ നിലയിലായിരുന്നു. തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് അദ്ദേഹം മെഹ്‌റൗളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച പൊലീസ് അഫ്താബിനെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തിയത്. ശ്രദ്ധ തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അതിനെ ചൊല്ലി പതിവായി വഴക്കുണ്ടായിരുന്നതായും യുവാവ് മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിന് കേസെടുത്ത പൊലീസ് ശ്രദ്ധയുടെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിവരികയാണ്'.
Aster mims 04/11/2022

Keywords:  35 Pieces Disposed Across Delhi Over 18 Days At 2 am, New Delhi,News,National, Top-Headlines, Latest-News,Arrested,Crime,Police,Murder.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia