Youth Killed | കാസര്‍കോട് സ്വദേശി ബെംഗ്‌ളൂറില്‍ കുത്തേറ്റ് മരിച്ചു
Jul 15, 2022, 16:33 IST
ബെംഗ്‌ളൂറു: (www.kvartha.com) കാസര്‍കോട് സ്വദേശിയായ 31 കാരന്‍ ബെംഗ്‌ളൂറില്‍ കുത്തേറ്റ് മരിച്ചു. രാജപുരം പൈനിക്കരയില്‍ ചേരുവേലില്‍ സനു തോംസണ്‍ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30ന് ജിഗനിയിലാണ് സംഭവം. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഒറ്റയ്ക്ക് നടന്നുവരുമ്പോഴാള്‍ ബൈകിലെത്തിയ ക്വടേഷന്‍ സംഘം ആളുമാറി കൊലപ്പെടുത്തിയതാണെന്നാണ് സൂചന.
ടാറ്റ മെകാനികല്‍ വിഭാഗത്തിലെ ജീവനക്കാരനാണ്. ജിഗനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ശനിയാഴ്ച രാജപുരം ഹോളിഫാമിലി പള്ളിയില്‍ നടക്കും. മാതാവ്: ബിനി സഹോദരങ്ങള്‍: സനല്‍, മരിയ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.