Child Died | കൊടുംചൂട് സഹിക്കാനാവാതെ കെട്ടിട സമുച്ചയത്തിന്റെ പാര്‍കിംഗില്‍ കിടത്തിയുറക്കിയ 3 വയസുകാരിക്ക് ആഡംബര കാറിടിച്ച് ദാരുണാന്ത്യം; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, കേസ്

 


ഹൈദരബാദ്: (www.kvartha.com) വേനലിന്റെ കാഠിന്യത്തില്‍ ചൂട് സഹിക്കാനാകാതെ കെട്ടിട സമുച്ചയത്തിന്റെ പാര്‍കിംഗ് സ്ഥലത്ത് കിടത്തിയുറക്കിയ ബാലികയ്ക്ക് ആഡംബര കാറിടിച്ച് ദാരുണാന്ത്യം. വണ്ടി കയറി തലയ്ക്ക് ഗുരുതര പരുക്കേറ്റ ലക്ഷ്മി എന്ന മൂന്നുവയസുകാരിയാണ് മരിച്ചത്. ഹൈദരബാദിലെ ഹയാത്ത് നഗറിന് സമീപത്തെ ലെക്ചറേഴ്‌സ് കോളനിയാണ് സംഭവം. ഇവിടെ ജോലി തേടിയെത്തിയ കവിതയെന്ന 22 കാരിയുടെ കുഞ്ഞാണ് മരിച്ചത്. 

പൊലീസ് പറയുന്നത്: ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് പെണ്‍കുട്ടി മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം സംബന്ധിച്ച പരാതി പൊലീസിന് ലഭിക്കുന്നത്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലെ ഷാബാദ് മണ്ഡല്‍ സ്വദേശിയായ കവിതയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

ജോലി തേടിയാണ് യുവതി മക്കളുമൊന്നിച്ച് ഹൈദരബാദിലെത്തിയത്. ലെക്ചറേഴ്‌സ് കോളനിക്ക് സമീപത്തെ കെട്ടിട നിര്‍മാണ സ്ഥലത്തായിരുന്നു ബുധനാഴ്ച ഇവര്‍ ജോലി ചെയ്തത്. ഉച്ചയ്ക്ക് ആറു വയസുകാനായ ബാസവ രാജുവിനും മൂന്ന് വയസുകാരി ലക്ഷ്മിക്കും ഒപ്പം ഭക്ഷണം കഴിച്ചു. ചൂട് അസഹനീയമായതിനാല്‍ കെട്ടിടം പണി നടക്കുന്നതിന്റെ സമീപത്ത് തന്നെയുള്ള ബാലാജി ആര്‍കേഡിന്റെ ബേസ്‌മെന്റില്‍ മകളെ കിടത്തിയശേഷം ജോലിക്ക് പോയി. 

എന്നാല്‍ മൂന്ന് മണിയോടെ പാര്‍കിംഗിലെത്തിയ ഒരു ആഡംബര കാര്‍ മകളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്നാണ് കവിതയുടെ പരാതി. തലയ്ക്ക് ഗുരുതര പരുക്കേറ്റ ലക്ഷ്മി സംഭവസ്ഥലത്ത് വച്ച് കൊല്ലപ്പെട്ടുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കെട്ടിടത്തിലെ സിസിടിവിയില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കുട്ടി കിടന്നുറങ്ങുന്നത് ശ്രദ്ധിക്കാതെ മുന്നോട്ട് എടുത്ത കാര്‍ കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ ബേസ്‌മെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്. 

Child Died | കൊടുംചൂട് സഹിക്കാനാവാതെ കെട്ടിട സമുച്ചയത്തിന്റെ പാര്‍കിംഗില്‍ കിടത്തിയുറക്കിയ 3 വയസുകാരിക്ക് ആഡംബര കാറിടിച്ച് ദാരുണാന്ത്യം; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, കേസ്


Keywords:  News, National-News, National, Crime, Crime-News, Video, Hyderabad-News, CCTV,  Lecturers-Colony, Hayathnagar, Child, Killed, Police, Complaint, Mother, Children, Car, Accident, Investigation, 3-year-old goes to sleep in Hyderabad parking lot, dies after being run over by SUV, Caught on cam.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia