Molestation | വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബത്തെ ബന്ദിയാക്കി ക്രൂരത; '3 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു'

 


ചണ്ഡീഖഡ്: (www.kvartha.com) ആയുധങ്ങളുമായെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി മൂന്ന് സ്ത്രീകളെ കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തതായി റിപോര്‍ട്. ഹരിയാനയിലെ പാനിപത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തോടാണ് കൊടും ക്രൂരത നടന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മുഖംമൂടി ധരിച്ച ആയുധധാരികളായ നാല് പേരടങ്ങുന്ന അജ്ഞാതസംഘമാണ് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ സംഘം വീട്ടുകാരെ കയര്‍ ഉപയോഗിച്ച് കെട്ടിയിട്ടശേഷം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയായിരുന്നു. കത്തിയും മറ്റ് മൂര്‍ചയുള്ള ആയുധങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും അക്രമിസംഘം കവര്‍ന്നതു. അതേസമയം കൂട്ടബലാത്സംഗം നടന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെ മറ്റൊരു സ്ത്രീയെ അജ്ഞാതര്‍ കൊലപ്പെടുത്തി. രോഗിയായ യുവതിയെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവിനെ സംഘം കൊള്ളയടിച്ചു. പണവും മൊബൈല്‍ ഫോണുമാണ് തട്ടിയെടുത്തത്.

ഒരേ സംഘം തന്നെയാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് മദ്ലൗഡ പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം ഊര്‍ജിതമാണെന്നും പൊലീസ് വ്യക്തമാക്കി.

Molestation | വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബത്തെ ബന്ദിയാക്കി ക്രൂരത; '3 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു'


Keywords: News, National, National-News, Crime, Crime-News, Regional-News, Haryana News, Panipat News, Chandigarh News, Women, Molestation, Family, Cops, 3 Women Molested In Front Of Family Members In Haryana: Cops.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia