ബിഹാറില്‍ സ്ത്രീകളെ അര്‍ധ നഗ്‌നരാക്കി മര്‍ദിച്ചശേഷം നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തു; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍; 9പേര്‍ കസ്റ്റഡിയില്‍
May 6, 2020, 16:12 IST
ADVERTISEMENT
പാട്ന: (www.kvartha.com 06.05.2020) ബിഹാറില്‍ സ്ത്രീകളെ അര്‍ധ നഗ്‌നരാക്കി മര്‍ദിച്ചശേഷം നിര്‍ബന്ധിച്ച് കൂടിനിന്നവരുടെ മുന്നില്‍ വെച്ച് പരസ്യമായി മൂത്രം കുടിപ്പിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതേതുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് കുറ്റക്കാരായ ഒമ്പതുപേര്‍ക്കെതിരെ കേസെടുക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മുസാഫര്‍പുരിലെ ധാക്രാമ ഗ്രാമത്തിലായിരുന്നു ദാരുണമായ സംഭവം.
ദുര്‍മന്ത്രവാദികളാണെന്ന് ആരോപിച്ചാണ് മൂന്ന് സ്ത്രീകള്‍ക്ക് നേരെ മര്‍ദനമുറ നടത്തിയത്. സ്ത്രീകളെ മര്‍ദിക്കുന്നതിന്റെയും മൂത്രം കുടിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.
അതേസമയം മര്‍ദനത്തിനിരയായ സ്ത്രീകള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. പൊലീസ് സ്വമേധയാ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുകയായിരുന്നുവെന്ന് എ എസ് പി അമിതേഷ് കുമാര്‍ പറഞ്ഞു. പത്ത് പേര്‍ക്കെതിരെയാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒമ്പത് പേരെയും കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനായി ഗ്രാമത്തില്‍ റെയ്ഡുകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ന്യായീകരിക്കാനാകാത്ത അക്രമമാണ് സ്ത്രീകള്‍ക്ക് നേരെ നടന്നതെന്നും കൃത്യമായി അന്വേഷിച്ച് പ്രതികളായ മുഴുവന്‍ പേര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഈസ്റ്റ് മുസാഫര്‍പുര്‍ സബ്-ഡിവിഷണല്‍ ഓഫീസര്‍ കുന്ദന്‍ കുമാറും മാധ്യമങ്ങളോട് പറഞ്ഞു.

Keywords: 3 women in Muzaffarpur tonsured, forced to drink urine on suspicion of being witches, Patna, Local-News, News, Social Network, Video, Police, Case, Custody, Crime, Criminal Case, National.Bihar: The villagers of Dakrama, Muzaffarpur had a superstition of the three women being 'witches', due to which the women were beaten up & paraded half-naked in the village yesterday. https://t.co/FSPzgFuaKu— ANI (@ANI) May 5, 2020
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.