Shot Dead | യുഎസില്‍ ഷോപിങ് മോളില്‍ വെടിവയ്പ്; 3 മരണം, 3 പേര്‍ക്ക് പരിക്ക്; 'അക്രമിയെ വെടിവച്ചു കൊന്നു'

 



ഇന്‍ഡ്യാന: (www.kvartha.com) യുഎസിനെ നടുക്കി വീണ്ടും വെടിവയ്പ്. ഇന്‍ഡ്യാന സംസ്ഥാനത്തെ ഷോപിങ് മോളിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ വെടിവച്ചു കൊലപ്പെടുത്തിയതായി ഗ്രീന്‍വുഡ് മേയര്‍ മാര്‍ക് മയേഴ്‌സ് അറിയിച്ചു.

ഗ്രീന്‍വുഡ് പാര്‍ക് മോളിലെ ഫുഡ് കോര്‍ടില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു കൂട്ടവെടിവയ്പുണ്ടായത്. മോളിലുണ്ടായിരുന്ന 'സായുധനായ ഒരാള്‍' ആക്രമിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് മേയര്‍ പറഞ്ഞത്. 

Shot Dead | യുഎസില്‍ ഷോപിങ് മോളില്‍ വെടിവയ്പ്; 3 മരണം, 3 പേര്‍ക്ക് പരിക്ക്; 'അക്രമിയെ വെടിവച്ചു കൊന്നു'


അക്രമി ഒറ്റയ്ക്കായിരുന്നെന്നാണ് റിപോര്‍ട്. ഇയാളുടെ പേരുള്‍പെടെയുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

ജൂലൈ നാലിന് ചികാഗോയിലുണ്ടായ വെടിവയ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Keywords:  News,World,international,USA,Shot,Dead,Killed,Crime,Police,Top-Headlines, 3 Killed In Shooting At Shopping Mall In US' Indiana, Gunman Shot Dead
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia