Delhi Crime | 10 മിനുറ്റിനിടെ 3 മോഷണം, വയോധികന്‍ കുത്തേറ്റ് മരിച്ചു; രാജ്യതലസ്ഥാനത്ത് ആശങ്ക പരത്തി ക്രിമിനലുകളുടെ പുതിയ പ്രവണത; 3 പേര്‍ അറസ്റ്റില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യതലസ്ഥാനത്ത് ആശങ്ക പരത്തി ക്രിമിനലുകളുടെ പുതിയ പ്രവണത. മിനുറ്റുകളുടെ ഇടവേളയില്‍ മോഷണങ്ങളും ജീവനെടുക്കുന്ന ആക്രമണങ്ങളുമാണ് അരങ്ങേറിയത്. തെക്കുപടിഞ്ഞാറന്‍ ഡെല്‍ഹിയില്‍ വ്യത്യസ്ത ഇടങ്ങളില്‍ 10 മിനുറ്റിനിടെ ആയിരുന്നു സംഭവങ്ങള്‍. ആക്രമണത്തില്‍ കുത്തേറ്റ് വയോധികന്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

പൊലീസ് പറയുന്നത്: സമയോചിതമായി ഇടപെട്ട പൊലീസ് മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. 42 ക്രിമിനല്‍ കേസുകളുള്ള ഒരാളും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. ഒരു ബൈകിലെത്തിയ അക്രമിസംഘമാണ് മോഷണവും ആക്രമവും നടത്തിയത്. മോഹന്‍ലാല്‍ ഛബ്ര എന്ന 74 വയസുകാരനെയാണ് സംഘം ആദ്യം ലക്ഷ്യമിട്ടത്. 

ഫിസിയോതെറപിക്കായി പോകുമ്പോഴാണ് ഛബ്ര ആക്രമിക്കപ്പെട്ടതെന്ന് മകന്‍ മഹേന്ദ്ര വ്യക്തമാക്കി. കുഴഞ്ഞുവീഴുന്നതുവരെ ഛബ്രയെ കുത്തിയ സംഘം, ഇദ്ദേഹത്തിന്റെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. നാട്ടുകാര്‍ ഛബ്രയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 

അടുത്ത 10 മിനുറ്റിനുള്ളില്‍ അക്രമികള്‍ രണ്ടുപേരെക്കൂടി ലക്ഷ്യമിട്ടു. അശോക് (54), ഓം ദത്ത് (70), എന്നിവരെയാണ് അക്രമിച്ചത്. ഇവരില്‍നിന്ന് 500 രൂപയും രേഖകളും മോഷ്ടിച്ചു. തുടര്‍ച്ചയായി അക്രമമുണ്ടായതോടെ പൊലീസ് ഉണര്‍ന്നു. 42 കേസുകളില്‍ പ്രതിയായ അക്ഷയ് കുമാര്‍ എന്നയാളെ ആദ്യം പിടികൂടി.

ഇയാളുടെ സഹായികളായ സോനു, വൈഭവ് ശ്രീവാസ്തവ എന്നിവരെയും പിന്നീട് അറസ്റ്റ് ചെയ്തു. അക്ഷയ് കുറ്റം സമ്മതിച്ചു. പ്രതികളില്‍നിന്ന് ആയുധങ്ങളും തൊണ്ടിമുതലും പിടിച്ചെടുത്തു. കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ മൂന്നു പ്രതികളും മദ്യപിച്ചിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മോഷ്ടാക്കള്‍ മുതിര്‍ന്ന പൗരന്മാരെ ലക്ഷ്യമിടുന്ന സംഭവങ്ങള്‍ കൂടുന്നത് ഡെല്‍ഹി പൊലീസിന് പുതിയ വെല്ലുവിളിയാണ്. ആളൊഴിഞ്ഞ സ്ഥലങ്ങള്‍, തെരുവുകള്‍, ഇടനാഴികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് മോഷണം. പുലര്‍ചെ വീട്ടില്‍ നിന്ന് ഇറങ്ങുന്ന മുതിര്‍ന്ന പൗരന്മാരെയാണ് കവര്‍ചാ സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കാവുന്ന നടപടികളെ കുറിച്ചാണ് ഡെല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

Delhi Crime | 10 മിനുറ്റിനിടെ 3 മോഷണം, വയോധികന്‍ കുത്തേറ്റ് മരിച്ചു; രാജ്യതലസ്ഥാനത്ത് ആശങ്ക പരത്തി ക്രിമിനലുകളുടെ പുതിയ പ്രവണത; 3 പേര്‍ അറസ്റ്റില്‍


Keywords:  News, National, National-News, Crime, Crime-News, Delhi, Robberies, 74-Year-Old, Killed, Cops, Scary Trend, Crime, 3 Delhi Robberies In 10 Minutes, 74-Year-Old Killed, Cops See Scary Trend.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia