'നിരോധിത ലഹരിവസ്തുക്കള്‍ കണ്ടെത്തി'; ബെന്‍ഗളൂറില്‍ കേരളക്കാരുടെ നേതൃത്വത്തില്‍ നിശാപാര്‍ടി നടത്തിയതായി പൊലീസ്; 28 പേര്‍ അറസ്റ്റില്‍, പിടിയിലായവരില്‍ 4 യുവതികളും 3 ആഫ്രികന്‍ സ്വദേശികളും

 



ബെന്‍ഗളൂറു: (www.kvartha.com 19.09.2021) ബെന്‍ഗളൂറില്‍ കേരളക്കാരുടെ നേതൃത്വത്തില്‍ നിശാപാര്‍ടി നടത്തിയതായി പൊലീസ്. കേരളീയനായ അഭിലാഷ് എന്ന സംഘാടകനും കേരളക്കാരായ നാല് യുവതികളെയുമടക്കം 28 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നിരോധിത ലഹരിവസ്തുക്കളും റിസോര്‍ടില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്നും 14 ബൈകുകള്‍, ഏഴ് കാറുകള്‍ എന്നിവയും പിടിച്ചെടുത്തു. 
 
'നിരോധിത ലഹരിവസ്തുക്കള്‍ കണ്ടെത്തി'; ബെന്‍ഗളൂറില്‍ കേരളക്കാരുടെ നേതൃത്വത്തില്‍ നിശാപാര്‍ടി നടത്തിയതായി പൊലീസ്; 28 പേര്‍ അറസ്റ്റില്‍, പിടിയിലായവരില്‍ 4 യുവതികളും 3 ആഫ്രികന്‍ സ്വദേശികളും


അനേകല്‍ ഗ്രീന്‍ വാലി റിസോര്‍ടില്‍ സംഘടിപ്പിച്ച നിശാപാര്‍ടിയില്‍ ബെന്‍ഗളൂറിലെ ഐടി ജീവനക്കാരും കോളജ് വിദ്യാര്‍ഥികളുമാണ് പിടിയിലായ കേരളീയര്‍. മൂന്ന് ആഫ്രികന്‍ സ്വദേശികളും അറസ്റ്റിലായവരില്‍ ഉള്‍പെടുന്നുണ്ടെന്ന് പൊലീസ് പറയുന്നു. 

ഉഗ്രം എന്ന പേരിലുള്ള ആപിലൂടെയാണ് ടികെറ്റ് വിറ്റതെന്നും ജെ ഡി എസ് നേതാവ് ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ടെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായവരെ വൈദ്യ പരിശേധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords:  News, National, India, Bangalore, Crime, Malayalees, Arrested, Police, Drugs,  28 people including Malayalees arrested in connection with night party at Bangalore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia